ETV Bharat / bharat

രാജ്യത്ത് മൂന്ന് കോടി അനാഥ കുട്ടികൾ; ദത്തെടുക്കൽ പ്രക്രിയ ലളിതമാക്കണമെന്ന് സുപ്രീം കോടതി - ഇന്ത്യയിലെ ദത്തെടുക്കൽ

രാജ്യത്ത് ലക്ഷക്കണക്കിന് കുട്ടികളാണ് ദത്തിനായി കാത്തിരിക്കുന്നതെന്നും ഒരു കുട്ടിയെ ദത്തെടുക്കാൻ നാല് വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നത് മടുപ്പുളവാക്കുന്നതാണെന്നും സുപ്രീം കോടതി.

രാജ്യത്ത് മൂന്ന് കോടി അനാഥ കുട്ടികൾ; ദത്തെടുക്കൽ പ്രക്രീയ ലളിതമാക്കണമെന്ന് സുപ്രീം കോടതി
Supreme Court Asks Simplify adoption process Supreme Court about adoption process in india ദത്തെടുക്കൽ പ്രക്രീയ ലളിതമാക്കണമെന്ന് സുപ്രീംകോടതി സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി രാജ്യത്ത് മൂന്ന് കോടി അനാഥ കുട്ടികൾ സുപ്രീം കോടതി ദത്തെടുക്കൽ ലളിതമാക്കണം ഡി വൈ ചന്ദ്രചൂഡ് എ എസ് ബൊപ്പണ്ണ ദ ടെംപിൾ ഓഫ് ഹീലിംഗ് The Temple of Healing NGO Central Adoption Resource Authority Supreme Court supreme court judgement adoption in india ഇന്ത്യയിലെ ദത്തെടുക്കൽ അനാഥ കുട്ടികൾ
author img

By

Published : Aug 27, 2022, 6:32 AM IST

ന്യൂഡൽഹി: രാജ്യത്ത് ലക്ഷക്കണക്കിന് അനാഥ കുട്ടികൾ ദത്തെടുക്കൽ പ്രക്രിയയുടെ ഭാഗമാകാൻ കാത്തിരിക്കുമ്പോഴും സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി (CARA) യുടെ കീഴിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ മൂന്ന് മുതൽ നാല് വർഷം വരെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് സുപ്രീം കോടതി. അതിനാൽ ഇന്ത്യയിലെ കുട്ടികളുടെ ദത്തെടുക്കൽ പ്രക്രിയ ലളിതമാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.

ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ധാരാളം യുവദമ്പതികൾ കാത്തിരിക്കുന്നു, എന്നാൽ ഈ പ്രക്രിയ വളരെ മടുപ്പിക്കുന്നതാണ്. സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി മുഖേന ഒരൊറ്റ കുട്ടിയെ ദത്തെടുക്കാൻ മൂന്ന് മുതൽ നാല് വരെ വർഷം എടുക്കും. ഇന്ത്യയിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ നിങ്ങൾക്ക് മൂന്ന്- നാല് വർഷത്തെ കാലയളവ് സങ്കൽപ്പിക്കാമോ? ഇത് ലളിതമാക്കണം. ദത്തെടുക്കാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് അനാഥരായ കുട്ടികൾ ഉണ്ട്. കോടതി വ്യക്‌തമാക്കി.

ദത്തെടുക്കൽ ലളിതമാക്കണം: രാജ്യത്തെ കുട്ടികളുടെ ദത്തെടുക്കൽ പ്രക്രിയ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് ദ ടെംപിൾ ഓഫ് ഹീലിംഗ് എന്ന എൻജിഒ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. അതേസമയം ഹർജിയിൽ മറുപടി നൽകാൻ സർക്കാർ ആറാഴ്‌ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് പറഞ്ഞു. ശിശുവികസന മന്ത്രാലയം ഹർജിക്കാരായ എൻജിഒയുടെ നിർദ്ദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.

ദ ടെംപിൾ ഓഫ് ഹീലിംഗ് എൻ‌ജി‌ഒയുടെ സെക്രട്ടറി പിയൂഷ് സക്‌സേനയോട് ഇക്കാര്യത്തിൽ എഎസ്‌ജിക്ക് നിവേദനം നൽകാനും ദത്തെടുക്കൽ പ്രക്രിയ എങ്ങനെ ലളിതമാക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് നൽകാനും കോടതി ആവശ്യപ്പെട്ടു. കേസ് ഒക്ടോബറിൽ കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.

മൂന്ന് കോടി അനാഥ കുട്ടികൾ: ഏപ്രിൽ 11-നാണ് ഇന്ത്യയിൽ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള നിയമനടപടി ലളിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചത്. രാജ്യത്ത് പ്രതിവർഷം 4,000 ദത്തെടുക്കലുകൾ മാത്രമേ നടക്കുന്നുള്ളു. കുട്ടികളെ ദത്തെടുക്കുന്ന പ്രക്രിയ ലളിതമാക്കുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായില്ലെന്ന് എൻജിഒയ്ക്ക് വേണ്ടി ഹാജരായ സക്‌സേന പറഞ്ഞതിന് പിന്നാലെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു.

ലഭ്യമായ കണക്കുകൾ പ്രകാരം പ്രതിവർഷം 4,000 കുട്ടികളെ ദത്തെടുക്കുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ വർഷം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് മൂന്ന് കോടി അനാഥ കുട്ടികളുണ്ടെന്നും സക്‌സേന കോടതിയിൽ അറിയിച്ചിരുന്നു. കൊവിഡ് കാലഘട്ടത്തിൽ ദത്തെടുക്കൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അത് സ്ഥിരപ്പെടുത്തണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.