ETV Bharat / bharat

ട്രാൻസ്‌ജെൻഡേഴ്‌സിന് താമസസൗകര്യം: മൂന്ന് മാസത്തിനകം നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

2019 ലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരക്ഷണ നിയമപ്രകാരം ട്രാൻസ്‌ജെൻഡേഴ്‌സിന് ന്യായമായ താമസസൗകര്യം ഒരുക്കുന്നതിന് മൂന്ന് മാസത്തിനകം ഒരു നയം രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

supreme court asks centre to formulate policy  supreme court  employment to third gender  third gender policy  third gender protection act  transgender protection act  latest news new delhi  latest news transgender protection act  ട്രാൻസ്‌ജെൻഡേഴ്‌സിന് ന്യായമായ താമസസൗകര്യം  മൂന്ന് മാസത്തിനകം നയം രൂപീകരിക്കണം  കേന്ദ്രത്തോടാവശ്യപ്പെട്ട് സുപ്രീം കോടതി  സുപ്രീം കോടതി  ട്രാന്‍സ്‌ജെന്‍ഡര്‍ സംരക്ഷണ നിയമം  ലിംഗ സ്വത്വം  ഷാനവി പൊന്നുസ്വാമി  shanavi ponnuswami  latest news in newdelhi  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ന്യൂഡല്‍ഹി ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  latest national news
ട്രാൻസ്‌ജെൻഡേഴ്‌സിന് ന്യായമായ താമസസൗകര്യം ഒരുക്കുന്നതിന് മൂന്ന് മാസത്തിനകം നയം രൂപീകരിക്കണം; കേന്ദ്രത്തോടാവശ്യപ്പെട്ട് സുപ്രീം കോടതി
author img

By

Published : Sep 8, 2022, 10:52 PM IST

ന്യൂഡല്‍ഹി: 2019 ലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരക്ഷണ നിയമപ്രകാരം ട്രാൻസ്‌ജെൻഡേഴ്‌സിന് ന്യായമായ താമസസൗകര്യം ഒരുക്കുന്നതിന് മൂന്ന് മാസത്തിനകം ഒരു നയം രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൂടാതെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ രൂപീകരിക്കാനും സുപ്രീം കോടതിയുടെ ഇടക്കാല ബെഞ്ച് നിര്‍ദേഷം നല്‍കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ലിംഗ സ്വത്വത്തിന്‍റെ പേരിൽ എയർ ഇന്ത്യ ക്യാബിൻ ക്രൂ സ്ഥാനം നിഷേധിച്ചെന്നാരോപിച്ച് ട്രാൻസ്‌ജെൻഡർ യുവതി ഷാനവി പൊന്നുസ്വാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

എന്നാൽ, പൊന്നുസ്വാമി ട്രാൻസ്‌ജെൻഡർ ആയതുകൊണ്ടല്ല, പട്ടികജാതി വിഭാഗത്തിൽ മിനിമം യോഗ്യതാ മാർക്ക് നേടാനാകാത്തത് കൊണ്ടാണ് സ്ഥാനം തള്ളിയത് എന്ന് എയർലൈനിന്റെ അഭിഭാഷകൻ വാദിച്ചു. ചെന്നൈ ആസ്ഥാനമായുള്ള എൻജിനീയറിങ് ബിരുദധാരിയായ ഷാനവി പൊന്നുസാമി 2017ലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജനനസമയത്ത് പുരുഷനായി ജനിച്ച് 2014-ൽ ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയനായ പൊന്നുസാമി 2017ലാണ് എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂവായി ജോലിക്ക് അപേക്ഷിച്ചത്. ക്യാമ്പില്‍ ക്രൂ വിഭാഗത്തില്‍ മൂന്നാം ലിംഗത്തിന് ഓപ്‌ഷന്‍ ഇല്ലാത്തിരുന്നതിനാല്‍ സ്‌ത്രീ എന്ന നിലയിലായിരുന്നു ജോലിക്കായി അപേക്ഷിച്ചത്. എന്നാല്‍ താന്‍ മൂന്നാംലിംഗ വിഭാഗത്തില്‍ ഉള്‍പെട്ടതിനാലാണ് തനിക്ക് ജോലി ലഭിക്കാത്തതെന്ന് പരാതിക്കാരിയായ ഷാനവി പൊന്നുസ്വാമി പറഞ്ഞു.

ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയും വ്യക്തിത്വ സ്‌ക്രീനിംഗും ഉൾപ്പെടെ മൂന്നാം ലിംഗ വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള 2014ലെ സുപ്രീം കോടതി വിധിയും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയാണ് പൊന്നുസാമി കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.