ETV Bharat / bharat

'വധശിക്ഷ വേദന കുറഞ്ഞതും മാന്യവുമാകണം': തൂക്കിക്കൊലയ്‌ക്ക് ബദൽ മാർഗം പരിശോധിക്കാൻ സുപ്രീം കോടതി

author img

By

Published : Mar 21, 2023, 6:12 PM IST

Updated : Mar 21, 2023, 7:09 PM IST

തൂക്കിക്കൊല വ്യക്തിയുടെ മാന നഷ്‌ടത്തിന് കാരണമാകുമെന്നും അന്തസുള്ള മരണം ഒരു പൗരന്‍റെ മൗലികാവകാശമാണെന്നും അറിയിച്ച് അഭിഭാഷകനായ ഋഷി മൽഹോത്ര സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചു.

Etv Bharat
Etv Bharat

ന്യൂഡൽഹി: തൂക്കിലേറ്റിയുള്ള വധശിക്ഷയ്‌ക്ക് ബദൽ മാർഗം പരിശോധിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തൂക്കിലേറ്റുന്നതിന് പകരം വേദന കുറഞ്ഞതും മാന്യവുമായ മറ്റൊരു മാർഗം പരിഗണിക്കാനാണ് ചൊവ്വാഴ്‌ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസ് പി എസ് നരസിംഹം ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടത്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് വേദനയില്ലാത്ത മരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഋഷി മൽഹോത്ര സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ബദർ രീതികൾ പരിഗണിക്കും: ഹർജി പരിഗണിച്ച കോടതി വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയാൽ അതിന് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചു. ബദൽ രീതികൾ പരിശോധിക്കാൻ എയിംസ് ഡോക്‌ടർമാർ, ശാസ്‌ത്രജ്‌ഞർ, എൻ എൽ യു പ്രൊഫസർമാർ തുടങ്ങിയവരടങ്ങുന്ന ഒരു സമിതി രൂപീകരിക്കാൻ തയ്യാറാണെന്നും കോടതി അറിയിച്ചിട്ടുണ്ട്. തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ശിക്ഷയുടെ ആഘാതം, വേദന, ഒരു വ്യക്തിയെ തൂക്കിക്കൊല്ലുന്നതിനുള്ള വിഭവങ്ങളുടെ ലഭ്യത തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

more read: അമൃത് പാൽ സിങ്: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖലിസ്ഥാൻ പ്രക്ഷോഭകർ

അന്തസോടെയുള്ള മരണം മൗലികാവകാശം: 2017ലെ ഉത്തരവ് പ്രകാരം അന്തസോടെയുള്ള മരണം ഒരു പൗരന്‍റെ മൗലികാവകാശമാണെന്നും തൂക്കിലേറ്റുമ്പോൾ വ്യക്തിയ്‌ക്ക് മാന നഷ്‌ടം സംഭവിക്കുന്നതായും അഭിഭാഷകനായ ഋഷി മൽഹോത്ര കോടതിയിൽ വാദിച്ചു. തൂക്കികൊല്ലൽ പ്രക്രിയയിൽ ഉണ്ടാകുന്ന ചെറിയ ഒരു പിഴവ് മരണം കൂടുതൽ ക്രൂരമാക്കി മാറ്റും. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമായതിനാൽ അത് കണക്കിലെടുത്ത് തൂക്കിക്കൊല്ലൽ രീതി പല രാജ്യങ്ങളും ഉപേക്ഷിച്ചുവെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

also read: 'താമരയും മതചിഹ്നം'; ബിജെപിക്കെതിരെ സുപ്രീം കോടതിയില്‍ മുസ്‌ലിം ലീഗ്

കുത്തിവെപ്പ് അമേരിക്ക നിരസിച്ചു, പഠനങ്ങൾ ആവശ്യം: പല അമേരിക്കൻ മാഗസിനുകളും മാരകമായ കുത്തിവയ്‌പ്പുകൾ കൊണ്ട് വ്യക്തികൾ വളരെ ബുദ്ധിമുട്ടുന്നതായും അതുകൊണ്ട് കുത്തിവെപ്പിലൂടെ വധശിക്ഷ നടപ്പാക്കാനുള്ള മാർഗം അമേരിക്ക നിരസിച്ചതായും നിരീക്ഷിച്ചിരുന്നതായി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് നരസിംഹ എന്നിവർ വിഷയത്തിൽ പ്രതികരിച്ചു. മരണത്തിൽ അന്തസുള്ള ഒരു വധശിക്ഷ എന്നൊന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ചീഫ്‌ ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. തുടർവാദത്തിനായി കേസ് മെയ്‌ അവസാനത്തിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്.

വധശിക്ഷ ഒഴിവാക്കി രാജ്യങ്ങൾ: ലോകത്തിലെ 97 രാജ്യങ്ങളിൽ നിലവിൽ വധശിക്ഷ ഇല്ല. ഇന്ത്യയടക്കം 57 രാജ്യങ്ങളിൽ മാത്രമാണ് വധശിക്ഷ നടപ്പാക്കുന്നത്. പല രാജ്യങ്ങളിലും കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടപ്പാക്കിയിട്ടില്ലെന്നതും ശ്രദ്ധ നേടുന്നു. ഓരോ രാജ്യങ്ങളിലേയും സാഹചര്യവും ഭരണഘടനയും അടിസ്ഥാനമാക്കിയാണ് വധശിക്ഷ ഉപേക്ഷിച്ചിട്ടുള്ളത്

also read: കുടുംബനാഥകൾക്ക് 1000 രൂപ ധനസഹായം; 'മഗളിർ ഉറിമൈ' പദ്ധതി സെപ്‌റ്റംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് തമിഴ്‌നാട് സർക്കാർ

Last Updated : Mar 21, 2023, 7:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.