ETV Bharat / bharat

Supreme Court Ask Response On Muzaffarnagar Slap : 'കേസിന്‍റെ നിലവിലെ സ്ഥിതി വ്യക്തമാക്കണം'; മുസാഫര്‍നഗര്‍ സംഭവത്തില്‍ സുപ്രീം കോടതി

author img

By ETV Bharat Kerala Team

Published : Sep 6, 2023, 5:17 PM IST

Updated : Sep 6, 2023, 9:09 PM IST

Supreme Court seeks Uttar Pradesh Government response over Muzaffarnagar Slap Incident: ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോടും പൊലീസ് സൂപ്രണ്ടിനോടുമാണ് കോടതിയുടെ നിര്‍ദേശം

Supreme Court ask response on Muzaffarnagar Slap  Muzaffarnagar Slap  Supreme Court  Muzaffarnagar  Uttar Pradesh Government  Muzaffarnagar Slap Incident  Police Superintend  എഫ്‌ഐആറിലെ നിലവിലെ സ്ഥിതി വ്യക്തമാക്കണം  മുസാഫര്‍നഗര്‍ സംഭവത്തില്‍ സുപ്രീം കോടതി  മുസാഫര്‍നഗര്‍ സംഭവം  സുപ്രീം കോടതി  ഉത്തര്‍ പ്രദേശ്  പൊലീസ് സൂപ്രണ്ട്  കോടതി  മുസ്‌ലിം വിദ്യാര്‍ഥി
Supreme Court ask response on Muzaffarnagar Slap

ന്യൂഡല്‍ഹി : മുസാഫര്‍നഗറില്‍ (Muzaffarnagar Student Beaten) മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹവിദ്യാര്‍ഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്‍റെ നിലവിലെ സ്ഥിതി വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് (Uttar Pradesh Government) ആവശ്യപ്പെട്ട് സുപ്രീംകോടതി (Supreme Court Ask Response On Muzaffarnagar Slap). നിലവിലെ സ്ഥിതി വ്യക്തമാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പൊലീസ് സൂപ്രണ്ടിനോടും (Police Superintend) ജസ്‌റ്റിസുമാരായ അഭയ് എസ്‌ ഓഖ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

മുസാഫര്‍നഗര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ പ്രായപൂര്‍ത്തിയാവാത്ത മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം (Muzaffarnagar Slap Incident) ദേശീയതലത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഭവം ചോദ്യം ചെയ്‌ത് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുഷാര്‍ ഗാന്ധിക്കായി ഹാജരായ അഭിഭാഷകന്‍ ഷദൻ ഫറാസത്തിന്‍റെ വാദങ്ങൾ കേട്ട കോടതി, സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയക്കുകയും കേസിന്‍റെ വാദം കേള്‍ക്കല്‍ സെപ്‌റ്റംബര്‍ 25 ലേക്ക് മാറ്റുകയും ചെയ്‌തു.

കേസും എഫ്‌ഐആറും: അധ്യാപിക വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം ചര്‍ച്ചയായതോടെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിനിമ താരങ്ങളായ പ്രകാശ് രാജ്, സ്വര ഭാസ്‌കര്‍ തുടങ്ങി നിരവധിപേര്‍ അധ്യാപികയുടെ പ്രവൃത്തിയില്‍ വിമര്‍ശനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഓഫിസര്‍ ഖതൗലി രവിശങ്കറും പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

Also Read: Child Rights Commission Registers Case : ഫീസ് അടയ്ക്കാ‌ന്‍ വൈകിയതിന് വിദ്യാര്‍ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു ; കേസെടുത്ത് ബാലാവകാശ കമ്മിഷൻ

സംഭവം ഇങ്ങനെ: മുസഫര്‍നഗര്‍ ജില്ലയിലെ മന്‍സൂര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഖബാപുര്‍ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലായിരുന്നു അങ്ങേയറ്റം നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. അധ്യാപിക വിദ്യാര്‍ഥികളോട് മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിക്കാന്‍ ആവശ്യപ്പെടുന്നതും വിദ്വേഷപരമായി സംസാരിക്കുന്നതും ഇതിന്‍റേതായി പ്രചരിച്ച വീഡിയോയില്‍ വ്യക്തമായിരുന്നു. സ്‌കൂള്‍ പരിസരം വൃത്തിയാക്കാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു അധ്യാപിക കുട്ടിയെ ശിക്ഷിക്കാന്‍ സഹപാഠികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

നിരപരാധികളായ പിഞ്ച്‌ കുഞ്ഞുങ്ങളുടെ മനസില്‍ വിവേചനത്തിന്‍റെ വിത്ത് വിതക്കുകയാണിതെന്നും രാജ്യത്തിന്‍റെ വിവിധയിടങ്ങളിലും തീയിടാന്‍ ബിജെപി പകരുന്ന എണ്ണയാണിതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംഭവത്തെ അപലപിച്ചിരുന്നു. സ്‌കൂള്‍ പോലുള്ള പുണ്യസ്ഥലം പോലും വെറുപ്പിന്‍റെ വിപണിയാക്കി മാറ്റുകയാണെന്നും രാജ്യത്ത് ഒരു അധ്യാപകന് ഇതിനേക്കാള്‍ മോശമായി ഇനിയൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ നാനാഭാഗങ്ങളിലും തീയിടാന്‍ ശ്രമിക്കുന്ന ബിജെപി പകരുന്ന അതേ മണ്ണെണ്ണ തന്നെയാണ് ഇവിടെയും ഒഴിച്ചിട്ടുള്ളതെന്നും കുട്ടികളാണ് ഇന്ത്യയുടെ ഭാവിയെന്നും അവരെ വെറുക്കരുതെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. നമുക്ക് എല്ലാവര്‍ക്കും അവരെ സ്‌നേഹിക്കാന്‍ പഠിപ്പിക്കാമെന്നും രാഹുല്‍ ഗാന്ധി തന്‍റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരുന്നു.

Last Updated : Sep 6, 2023, 9:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.