മുംബൈ: കൊവിഡ് രണ്ടാം തരംഗത്തിൽ തകർന്ന സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കൽ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തിക, പൊതുമേഖല എന്നിവിടങ്ങളിൽ നിന്ന് നയപരമായ പിന്തുണ തേടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഏപ്രിൽ- മെയ് മാസങ്ങളിലുണ്ടായ മഹാമാരിയുടെ രണ്ടാം തരംഗത്തെത്തുടർന്നുണ്ടായ സാമ്പത്തിക നഷ്‌ടം തീർക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
Also Read: മ്യൂച്വൽ ഫണ്ട് : അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
കൊവിഡ് വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ വേഗത, കൊവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കുന്ന വേഗത എന്നിവയും പണപ്പെരുപ്പത്തെ ഗണ്യമായി സ്വാധീനിക്കുമെന്ന് ഗവർണർ പറഞ്ഞു. പരമ്പരാഗതവും പാരമ്പര്യേതരവുമായ അനുകൂല നടപടികൾ സ്വീകരിക്കുന്നതിനും കൊവിഡ് രണ്ടാം തരംഗത്തിന്‍റെ ആഘാതം സൃഷ്‌ടിച്ച നിർണായക മേഖലകളുടെ സമ്മർദം ലഘൂകരിച്ച് വ്യവസ്ഥാപരമായ ദ്രവ്യത ഫലപ്രദമായി നടപ്പാക്കുന്നതിനും റിസർവ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
പോളിസി റിപ്പോ നിരക്ക് 4.0 ശതമാനമായി നിലനിർത്തുന്നതിന് ദാസ്, എംപിസിയിലെ മറ്റ് അംഗങ്ങളായ ശശങ്ക ഭൈഡെ, അഷിമ ഗോയൽ, ജയന്ത് ആർ വർമ്മ, മൃദുൽ കെ സാഗർ, മൈക്കൽ ദേബബ്രത പത്ര എന്നിവർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
Also Read: രാജ്യത്ത് ഇന്ന് മുതൽ സ്വർണം ഹാൾമാർക്ക് മാത്രം
കൊവിഡിന്‍റെ ഒന്നാം തരംഗത്തിൽ നിന്നും വ്യത്യസ്‌തമായി രണ്ടാം തരംഗത്തിൽ വിതരണ ശൃംഖലകൾ താരതമ്യേന സ്ഥിരത പുലർത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര നിരീക്ഷിച്ചു. എന്നാൽ മൊത്തം കയറ്റുമതിയെ കൊവിഡ് രണ്ടാം തരംഗം ബാധിച്ചുവെന്നും ഇതിൽ നിന്നും രക്ഷനേടാനായി നയ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പോളിസി നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിൽ നിലനിർത്തുന്നതിലൂടെ വളർച്ചയെ സഹായിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ എംപിസി സൃഷ്‌ടിച്ചിട്ടുണ്ടെന്നും പത്ര പറഞ്ഞു. സാമ്പത്തിക വളർച്ച ഒരു വർഷം മുമ്പത്തെപ്പോലെ ഒന്നാം പാദത്തിൽ തന്നെ ഏറ്റവും താഴ്‌ന്ന നിരക്കിൽ എത്തിയില്ല എന്നത് ആശ്വാസമാണെന്ന് റിസർവ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്‌ടർ മൃദുൽ കെ. സാഗർ പറഞ്ഞു.
Also Read: പി&കെ വളങ്ങൾക്ക് പോഷക അധിഷ്ഠിത സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്രം
പ്രാരംഭ ജിഡിപി എസ്റ്റിമേറ്റുകൾ പൂർണമായ ദൃശ്യപരത നൽകുന്നില്ലെന്നും അനൗപചാരികവും അസംഘടിതവുമായ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാകാമെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷം സമ്പദ്‌വ്യവസ്ഥ 9.5 ശതമാനം വർധിക്കുകയാണെങ്കിൽ, 2021-22 ലെ ഔട്ട്‌പുട്ട് ലെവൽ 2019-20ലെ കൊവിഡ് കാലത്തെക്കാൾ 1.6 ശതമാനം കൂടുതലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.