ന്യൂഡൽഹി: പ്രീ സ്കൂളുകൾ, അംഗൻവാടികൾ എന്നിവിടുങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ പദ്ധതിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ് ബോർഡ് (സിബിഐസി) അറിയിച്ചു.
ചരക്ക് സേവന നികുതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനത്തിൽ ഭക്ഷണം നൽകുന്ന ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടെയുള്ള സേവനത്തെ നികുതി ചുമത്തലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിജ്ഞാപനത്തിൽ നിർവചിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അംഗൻവാടികളും, പ്രീസ്കൂളുകളും ഉൾപ്പെടും. അതിനാൽ, സർക്കാർ സംഭാവന ചെയ്തതായാലും കോർപ്പറേറ്റുകളിൽ നിന്നുള്ള സംഭാവന വഴിയായാലും അംഗൻവാടിക്കും, പ്രീസ്കൂളിനും ഭക്ഷണം നൽകുന്നതും ഈ ഇളവുകളുടെ പരിധിയിൽ വരുമെന്ന് കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ് ബോർഡ് പറഞ്ഞു.
ALSO READ: പൂര്‍ണമായും വാക്‌സിനെടുത്ത ക്രൂവുമായി ആദ്യ അന്താരാഷ്ട്ര സര്‍വീസ്; നേട്ടം കൈവരിച്ച് എയര്‍ ഇന്ത്യ
കേന്ദ്ര, സംസ്ഥാന പരീക്ഷാ ബോർഡുകൾ (നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ) നൽകുന്ന സേവനങ്ങളിൽ നിന്നും ജിഎസ്‌ടി ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ് ബോർഡ് അറിയിച്ചു. വിദ്യാർഥികളുടെ പരീക്ഷകളും, വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷകളും ഇതിൽ ഉൾപ്പെടും. അതിനാൽ പ്രവേശന പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾ നടത്തുന്നതിന് ബോർഡുകൾ ഈടാക്കുന്ന തുകക്ക് ജിഎസ്‌ടി ബാധകമല്ലെന്നും സിബിഐസി കൂട്ടിച്ചേർത്തു.
ALSO READ: സ്വകാര്യമേഖലയുടെ പങ്കാളിത്തം വാക്സിനേഷൻ കാര്യക്ഷമമാക്കുമെന്ന് കേന്ദ്രം