ETV Bharat / bharat

ടൈഗര്‍ എത്തി ; 'ജയിലറി'ലെ ഹുക്കും ലിറിക്കല്‍ വീഡിയോ പുറത്ത് - Rajinikanth Jailer Hukum

രജനികാന്തിന്‍റെ ജയിലറിലെ ഹുക്കും ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. സണ്‍ പിക്‌ചേഴ്‌സാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്

Superstar Rajinikanth Jailer  Rajinikanth Jailer  Hukum lyrical video song released  Hukum lyrical video song  Jailer  Hukum  ടൈഗര്‍ എത്തി  ജയിലറിലെ ഹുക്കും ലിറിക്കല്‍ വീഡിയോ പുറത്ത്  ജയിലറിലെ ഹുക്കും  രജനികാന്ത്  ജയിലര്‍  ഹുക്കും ലിറിക്കല്‍ വീഡിയോ ഗാനം  ഹുക്കും ലിറിക്കല്‍ വീഡിയോ  ഹുക്കും ഗാനം  ഹുക്കും  ജയിലര്‍ ഹുക്കും  രജനികാന്ത് ജയിലര്‍ ഹുക്കും  Rajinikanth Jailer Hukum  Rajinikanth Jailer Hukum song
ടൈഗര്‍ എത്തി; ജയിലറിലെ ഹുക്കും ലിറിക്കല്‍ വീഡിയോ പുറത്ത്
author img

By

Published : Jul 17, 2023, 8:07 PM IST

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റേതായി (Rajinikanth) റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ജയിലര്‍' Jailer. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഹുക്കും (Hukum lyrical video) എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

രജനികാന്തിന്‍റെ മാസ് ഡയലോഗുകളോടുകൂടിയാണ് ഗാനം ആരംഭിക്കുന്നത്. 3.26 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ രജനികാന്തിന്‍റെ മാസ് ആക്ഷന്‍ രംഗങ്ങളാകാം എന്നാണ് ലിറിക്കല്‍ വീഡിയോ നല്‍കുന്ന സൂചന. ഉര്‍ദുവില്‍ ഉത്തരവ് എന്നാണ് 'ഹുക്കു'മിന്‍റെ അര്‍ഥം. നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

ഗാനത്തിന്‍റെ പ്രമോ പുറത്തിറങ്ങിയത് മുതല്‍ 'ജയിലറി'ല്‍ രജനികാന്തിന് ഒരു രഹസ്യ നാമം ഉണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹുക്കും ലിറിക്കല്‍ ഗാനം പുറത്തിറങ്ങിയതോടെ ഇതില്‍ തീരുമാനമായി. ടൈഗര്‍ എന്ന രഹസ്യ നാമത്തിലാണ് രജനികാന്ത് ജയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. ടൈഗറായുള്ള രജനികാന്തിന്‍റെ ഡയലോഗുകളോടുകൂടിയാണ് ഹുക്കും ആരംഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

അതേസമയം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് 'ജയിലറി'ല്‍ താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ ജയിലറുടെ വേഷത്തിലാണ് സിനിമയില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തുന്ന രജനികാന്തിനെ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് ആലി ഹക്കീം ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

'ജയിലറി'ലെ ആദ്യ ഗാനം 'കാവാലാ' (Kaavaalaa) അടുത്തിടെയാണ് പുറത്തിറങ്ങിയത്. 'കാവാലാ' എന്ന ഗാനത്തിന്‍റെയും ലിറിക്കല്‍ വീഡിയോ ആയിരുന്നു നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ആദ്യ ഗാനം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് രണ്ടാമത്തെ ഗാനവും പുറത്തിറങ്ങുന്നത്. 'കാവാലാ'യില്‍ ഐറ്റം നമ്പറുമായി തമന്നയും (Tamannaah) സ്‌റ്റൈലിഷ് സ്‌റ്റെപ്പുകളുമായി രജനികാന്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ രജനികാന്ത് ചിത്രമാണ് 'ജയിലര്‍'. സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വം ഏറ്റെടുക്കാറുണ്ട്. നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യം എടുക്കാന്‍ നെല്‍സണിന് രജനികാന്ത് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.

നെല്‍സണ്‍ ദിലീപ്‌കുമാര്‍ - രജനികാന്ത് കോംബോ ഇതാദ്യമായാണ് ബിഗ്‌ സ്‌ക്രീനില്‍ എത്തുന്നത്. 'ജയിലറി'ന്‍റെ ചിത്രീകരണത്തിന് വേണ്ടി റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു കൂറ്റന്‍ സെറ്റും ഒരുക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ (Mohanlal) അതിഥി വേഷത്തില്‍ 'ജയിലറി'ല്‍ എത്തുന്നുണ്ട്. ബോളിവുഡ് നടന്‍ ജാക്കി ഷറഫും സുപ്രധാന വേഷത്തിലെത്തും. യോഗി ബാബു, ശിവ രാജ്‌കുമാര്‍, വിനായകന്‍, രമ്യ കൃഷ്‌ണന്‍, മിര്‍ണ മേനോന്‍, കിഷോര്‍, നാഗ ബാബു, സുനില്‍വാസന്ത് രവി, ജാഫര്‍ സാദിഖ്, മിഥുന്‍, ബില്ലി മുരളി, സുഗന്തന്‍, ശരവണന്‍, അര്‍ഷാദ്, മാരിമുത്ത്, കരാട്ടെ കാര്‍ത്തി, റിത്വിക് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Also Read: 'കാവാലാ' എത്തി ; ഐറ്റം ഡാന്‍സുമായി തമന്ന, സ്‌റ്റൈലന്‍ ചുവടുകളുമായി രജനികാന്തും

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. വിജയ്‌ കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും സ്‌റ്റണ്ട് ശിവ ആക്ഷന്‍ കൊറിയോഗ്രാഫിയും നിര്‍വഹിച്ചിരിക്കുന്നു. ഓഗസ്‌റ്റ് 10ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'ജയിലര്‍' റിലീസ് ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.