ETV Bharat / bharat

നടനും മഹേഷ്‌ ബാബുവിന്‍റെ പിതാവുമായ കൃഷ്‌ണ ഗുരുതരാവസ്ഥയില്‍ ; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് - Superstar Krishna personal life

Superstar Krishna health condition is critical: സൂപ്പര്‍താരം കൃഷ്‌ണ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്

Superstar Krishna  മഹേഷ്‌ ബാബുവിന്‍റെ അച്ഛന്‍  മഹേഷ്‌ ബാബുവിന്‍റെ അച്ഛന്‍ ഗുരുതരാവസ്ഥയില്‍  Superstar Krishna health condition is critical  Superstar Krishna hospitalized  കൃഷ്‌ണ ഗുരുതരാവസ്ഥയില്‍  കൃഷ്‌ണ  Doctors released Krishna health bulletin  Doctors about Krishna health condition  Superstar Krishna career  Achievements and honors of Superstar Krishna  Superstar Krishna personal life  സൂപ്പര്‍താരം കൃഷ്‌ണ ഗുരുതരാവസ്ഥയില്‍
മഹേഷ്‌ ബാബുവിന്‍റെ അച്ഛന്‍ ഗുരുതരാവസ്ഥയില്‍; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ട് ആരോഗ്യവിദഗ്‌ധര്‍
author img

By

Published : Nov 14, 2022, 6:33 PM IST

Updated : Nov 15, 2022, 11:47 AM IST

Superstar Krishna health is critical: നടനും തെലുഗു സൂപ്പര്‍ താരം മഹേഷ്‌ ബാബുവിന്‍റെ അച്ഛനുമായ കൃഷ്‌ണ ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് നില വഷളായ അദ്ദേഹത്തെ ഹൈദരാബാദിലെ ഗച്ചിബൗളി കോണ്ടിനെന്‍റല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഹേഷ്‌ ബാബുവിന്‍റെ ഭാര്യ നമ്രതയാണ് തന്‍റെ ഭര്‍തൃപിതാവിനെ പുലര്‍ച്ചെ രണ്ടുമണിയോടെ ആശുപത്രിയിൽ എത്തിച്ചത്. മഹേഷ് ബാബുവും ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

Superstar Krishna hospitalized: ശ്വാസകോശ സംബന്ധമായ അസുഖത്തിനിടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. 20 മിനിട്ടോളം ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കിയതോടെയാണ് അദ്ദേഹം ഹൃദയാഘാതത്തില്‍ നിന്ന് മുക്തനായത്. നിലവില്‍ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണിത്തിലാണ് (ഐസിയു). നടന്‍റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം.

Doctors released Krishna health bulletin: ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ചുനാളായി വീട്ടിൽ വിശ്രമിച്ച് വരികയായിരുന്നു അദ്ദേഹം.ആരോഗ്യനില വിശദീകരിച്ച് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്. കൃഷ്‌ണയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കോണ്ടിനെന്‍റൽ ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കി.

Doctors about Krishna health condition: 'ഞങ്ങൾ അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ നൽകുകയാണ്. നാളെ ഉച്ചയ്ക്ക് ഞങ്ങൾ വീണ്ടും മാധ്യമങ്ങൾക്ക് മുമ്പിലെത്തും.പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കും. 48 മണിക്കൂർ കൂടി കൃഷ്ണയുടെ ആരോഗ്യ നിലയെ കുറിച്ച് ഒന്നും പറയാനാവില്ല'-ഡോക്‌ടര്‍മാര്‍ പറഞ്ഞു.

Superstar Krishna career: സിനിമ താരം, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്‌തനാണ് ശിവ രാമ കൃഷ്‌ണ മൂര്‍ത്തി എന്ന കൃഷ്‌ണ. 1943 മെയ്‌ 31നായിരുന്നു ജനനം. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ 350ലധികം സിനിമകളിൽ അദ്ദേഹം വ്യത്യസ്‌ത വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ല 'ശ്രീ ശ്രീ' എന്ന തെലുഗു ചിത്രത്തിലാണ് താരം ഒടുവില്‍ വേഷമിട്ടത്. മാധ്യമങ്ങളും ആരാധകരും അദ്ദേഹത്തെ സൂപ്പർസ്‌റ്റാര്‍ എന്നാണ് വിളിക്കുന്നത്.

Achievements and honors of Superstar Krishna: ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് 2009ൽ അദ്ദേഹത്തിന് കേന്ദ്രം പത്മഭൂഷണ്‍ നല്‍കി. 1989ൽ കോൺഗ്രസ് പാർട്ടിയുടെ പാർലമെന്‍റ്‌ അംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1997ൽ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്‍റ്‌ അവാർഡും 2008ല്‍ ആന്ധ്ര സർവകലാശാലയിൽ നിന്നുള്ള ഓണററി ഡോക്‌ടറേറ്റും ലഭിച്ചു.

Also Read: തെലുഗു സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെ അമ്മ അന്തരിച്ചു

Superstar Krishna personal life: അടുത്തിടെയാണ് കൃഷ്‌ണയുടെ ആദ്യ ഭാര്യ ഇന്ദിര ദേവി അന്തരിച്ചത്. പിന്നീട് തെലുഗു നടിയും സംവിധായികയും നിര്‍മാതാവുമായ വിജയ നിര്‍മലയെ വിവാഹം കഴിച്ചു. 'സാക്ഷി' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കൃഷ്‌ണ വിജയ നിര്‍മലയെ കണ്ടുമുട്ടുന്നത്. ഈ പരിചയം പിന്നീട് വിവാഹത്തിലേക്ക് നയിച്ചു. നിര്‍മലയുമായി ചേര്‍ന്ന് നാല്‍പതോളം സിനിമകളില്‍ കൃഷ്‌ണ ഒന്നിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്.

Last Updated : Nov 15, 2022, 11:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.