ETV Bharat / bharat

Sunny Deol bungalow auction notice സണ്ണി ഡിയോളിന്‍റെ ബംഗ്ലാവിന്‍റെ ലേല നോട്ടിസ് പിന്‍വലിച്ചു; സാങ്കേതിക കാരണങ്ങളാലെന്ന് ബാങ്ക് - ജയ്‌റാം രമേഷ്‌

Congress curious on bank withdraws സണ്ണി ഡിയോളിന്‍റെ ബംഗ്ലാവിന്‍റെ ലേല നോട്ടീസ് പിൻവലിച്ച് ബാങ്ക് ഓഫ് ബറോഡ. ബാങ്കിന്‍റെ പെട്ടെന്നുള്ള ഈ തിരുത്തല്‍ കോണ്‍ഗ്രസിനെ കൗതുകത്തിലാക്കി.

Sunny Deol bungalow auction  Sunny Deol bungalow auction notice withdrawal  Sunny deol loan controversy  Sunny Deol bungalow auction notice  Sunny Deol loan controversy  Sunny Deol bungalow auction controversy  congress on Sunny Deol bungalow auction  reversal of sunny deol bungalow auction notice  സണ്ണി ഡിയോളിന്‍റെ ബംഗ്ലാവിന്‍റെ ലേല നോട്ടീസ്  ആകാംക്ഷയില്‍ കോണ്‍ഗ്രസ്  Sunny Deol bungalow auction notice  Sunny Deol bungalow  Sunny Deol  Congress curios on banks action  സണ്ണി ഡിയോള്‍  ഗദര്‍  ഗദര്‍ 2  Congress curious on bank withdraws  Bank of Baroda  സണ്ണി ഡിയോളിന്‍റെ ബംഗ്ലാവിന്‍റെ ലേല നോട്ടീസ്  ബാങ്ക് ഓഫ് ബറോഡ  ജയ്‌റാം രമേഷ്‌  സണ്ണി ഡിയോള്‍ സിനിമകള്‍
Sunny Deol bungalow auction notice
author img

By

Published : Aug 21, 2023, 1:25 PM IST

മുംബൈ: നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന്‍റെ (Sunny Deol) മുംബൈയിലെ ജുഹുവിലുള്ള ബംഗ്ലാവിന്‍റെ ലേല നടപടികളില്‍ നിന്നും പിന്‍മാറി ബാങ്ക് ഓഫ് ബറോഡ. നടന്‍റെ ബംഗ്ലാവിന്‍റെ ലേല നോട്ടിസ് പിൻവലിച്ചതായി ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. താരം 56 കോടി രൂപ തിരിച്ചടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഓഗസ്‌റ്റ് 25ന് ഇ-ലേലം നടത്തുമെന്നറിയിച്ച് കഴിഞ്ഞ ദിവസമാണ് ബാങ്ക് രംഗത്തെത്തിയത്. ഈ തീരുമാനമാണ് ഒറ്റ ദിനം കൊണ്ട് ബാങ്ക് പിന്‍വലിച്ചത്.

സാങ്കേതിക കാരണങ്ങളാലാണെന്ന് സണ്ണി ഡിയോൾ എന്ന അജയ് സിങ് ഡിയോളുമായി ബന്ധപ്പെട്ട ലേല നോട്ടിസ് പിൻവലിച്ചതെന്ന് ബാങ്ക് ഓഫ് ബറോഡ ഇന്ന് പുറത്തുവിട്ട പ്രസ്‌താവനയിൽ വിശദീകരിച്ചു. നേരത്തെ റിപ്പോർട്ട് ചെയ്‌തത് പോലെ, സണ്ണി വില്ല എന്ന് പേരിട്ടിരിക്കുന്ന ജുഹുവിലെ താരത്തിന്‍റെ ബംഗ്ലാവിന്‍റെ ലേലം 51.43 കോടി രൂപയിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്ക് വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാവിന്‍റെ ഏറ്റവും കുറഞ്ഞ ലേല തുക 5.14 കോടി രൂപയായും നിശ്ചയിച്ചിരുന്നു.

എന്നാല്‍ 2002ലെ സർഫാസി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ലേലം തടയുന്നതിനായി, കുടിശികയുള്ള പണം താരത്തിന് അടയ്ക്കാമെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു. ബാങ്കിന്‍റെ ഈ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തിയിരിക്കുകയാണ്. സണ്ണി ഡിയോളിന്‍റെ ബംഗ്ലാവിന്‍റെ ലേല നടപടികള്‍ പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളുമായാണ് ജയ്‌റാം രമേഷ്‌ രംഗത്തെത്തിയിരിക്കുന്നത്.

Also Read: Gadar 2 enters 300 crore club | എട്ടാം ദിനത്തില്‍ 300 കോടി ക്ലബില്‍ സണ്ണി ഡിയോളിന്‍റെ ഗദര്‍ 2

'ബിജെപി എംപി സണ്ണി ഡിയോള്‍ 56 കോടി രൂപ ബാങ്കിന് കുടിശ്ശിക അടയ്‌ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ഓഫ് ബറോഡ നടന്‍റെ ജൂഹുവിലെ വസതി ഇ-ലേലത്തിന് വച്ചതായി അറിയിച്ചത് ഇന്നലെ ഉച്ചയോടെയാണ്. ഇന്ന് രാവിലെ അതായത് 24 മണിക്കൂറിനുള്ളില്‍ തന്നെ 'സാങ്കേതിക കാരണം' പറഞ്ഞ് ബാങ്ക് ലേല നോട്ടിസ് പിന്‍വലിക്കുന്നു. ആരാണ് ഈ 'സാങ്കേതിക കാരണങ്ങള്‍' സൃഷ്‌ടിച്ചത് എന്നതില്‍ അത്‌ഭുതം?' -ഇപ്രകാരമാണ് ജയ്‌റാം രമേഷ്‌ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

  • Yesterday afternoon the nation got to know that Bank of Baroda had put up the Juhu residence of BJP MP Sunny Deol for e-auction since he has not paid up Rs 56 crore owed to the Bank.

    This morning, in less than 24 hours, the nation has got to know that the Bank of Baroda has…

    — Jairam Ramesh (@Jairam_Ramesh) August 21, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം 'ഗദര്‍ 2' (Gadar 2) ആണ് സണ്ണി ഡിയോളിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അനില്‍ ശര്‍മ സംവിധാനം ചെയ്‌ത ചിത്രത്തില്‍ അമീഷ പട്ടേല്‍ ആണ് നായികയായി ആയി എത്തിയത്. ഓഗസ്‌റ്റ് 11ന് അക്ഷയ് കുമാറിന്‍റെ (Akshay Kumar) ഓ മൈ ഗോഡ് 2 (OMG 2) വിനൊപ്പമാണ് ഗദര്‍ 2 തിയേറ്ററുകളില്‍ എത്തിയത്. 'ഗദർ 2' ഇന്ത്യയിൽ നിന്നും ഇതുവരെ 377.20 കോടി രൂപ നേടി, 400 കോടി ക്ലബ്ബിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് സണ്ണി ഡിയോളിനെതിരെയുള്ള ലേല നോട്ടിസ്, വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചത്.

Also Read: Gadar 2 vs OMG 2 collection 400 കോടിയോട് അടുത്ത് ഗദര്‍ 2, 100 കോടി ക്ലബ്ബില്‍ ഒ മൈ ഗോഡ് 2

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.