ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമി കൈവിട്ടെങ്കിലും തെലങ്കാനയില്‍ വന്‍ വിജയം കൊയ്‌ത് കോണ്‍ഗ്രസ്. വിജയത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ രാഷ്‌ട്രീയ തന്ത്രജ്ഞനായ സുനില്‍ കനുഗോലുവും. കര്‍ണാടകക്ക് പിന്നാലെ തെലങ്കാനയിലും മാസങ്ങള്‍ക്കുള്ളിലാണ് കനുഗോലു തന്ത്രം വിജയിച്ചത് (Assembly Election 2023).
വിജയം കൊയ്യാനുള്ള കൃത്യമായ ആസൂത്രണം നടത്തി വീണ്ടും കഴിവ് തെളിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ സ്വന്തം സുനില്‍ കനുഗോലു. കനുഗോലുവിനെ കൈവിട്ടത് കെസിആറിന് തികച്ചും തിരിച്ചടിയായെന്ന് പറയാം.
കർണാടകയിൽ കോൺഗ്രസിന്‍റെ വിജയത്തിന് രൂപം നൽകിയതിന്‍റെ ബഹുമതിയും കനുഗോലുവിന് തന്നെയായിരുന്നു. പിന്നീട് കര്‍ണാടകയില്‍ സിദ്ധരാമയ്യ സർക്കാരിൽ കാബിനറ്റ് റാങ്കും അദ്ദേഹത്തിന് ലഭിച്ചു. തെലങ്കാനയില്‍ മൂന്നാം തവണയും അധികാരത്തിലേറുന്ന കെസിആറിന്‍റെ നേതൃത്വത്തിലുള്ള ബിആർഎസ് സർക്കാരിനെ താഴെയിറക്കാനുള്ള കോൺഗ്രസിന്‍റെ തന്ത്രം പുറത്തെടുക്കാൻ കനുഗോലുവിനൊപ്പം ആഞ്ഞ്പിടിച്ചത് പിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയായിരുന്നു (Assembly Election Telangana).
ഒടുക്കം തന്ത്രങ്ങളെല്ലാം വിജയത്തിലേക്ക്. ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും തെലങ്കാനയിലെ വിജയം ആഘോഷിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്. രാജസ്ഥാനിലും മധ്യപ്രദേശിലും വിജയം ഉറപ്പാക്കാന്‍ കനുഗോലുവിന്‍റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായെങ്കിലും അശോക് ഗെലോട്ടും കമൽനാഥും അതിനോട് മുഖം തിരിച്ചെന്നാണ് പുറത്തുവരുന്ന വിവരം (Sunil Kanugolu Poll Strategist Behind Congress). മുഖം തിരിച്ച ഇരുവര്‍ക്കും മുഖത്തേറ്റ അടിയായി തെരഞ്ഞെടുപ്പ് ഫലം.
രാജസ്ഥാനില്‍ സ്ഥാനാര്‍ഥികളുടെ വിജയ സാധ്യതയെ കുറിച്ച് കനുഗോലു വിലയിരുത്തല്‍ നടത്തിയിരുന്നുവെങ്കിലും അശോക് ഗെലോട്ട് സുനില്‍ കനുഗോലുവിന്‍റെ അഭിപ്രായം മുഖവിലയ്‌ക്കെടുത്തില്ല (Sunil Kanugolu's Political Strategy).
കര്‍ണാടകയിലെയും തെലങ്കാനയിലെയും വിജയം തനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്‍റെ തെളിവാണെന്ന് സുനില്‍ കനുഗോലു പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിനായി തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനായി പ്രധാനമായും കനുഗോലു ഉയര്‍ത്തിക്കാട്ടിയതാകട്ടെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ അഴിമതി ഭരണമായിരുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ അഴിച്ചിട്ട അഴിമതി കെട്ടുകള്‍ തന്നെയാകണം കോണ്‍ഗ്രസ് വിജയത്തിന് തെലങ്കാനയില്‍ ആക്കം കൂട്ടിയത്. ഇപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കനുഗോലു നേരത്തെ ബിജെപിയ്‌ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട് (Kanugolu Worked For Congress).
2018ൽ കർണാടകയിൽ ബിജെപിക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം 104 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്‌തിരുന്നു. 2014ൽ നരേന്ദ്ര മോദിക്കായി ഉത്തർപ്രദേശിലും ഗുജറാത്തിലും പ്രചാരണങ്ങള്‍ നടത്തിയിരുന്നു.