ജലന്ധർ: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാലയിൽ മലയാളി വിദ്യാർഥിയുടെ ആത്മഹത്യയില്‍ നിർണായക വിവരങ്ങൾ ഇടിവി ഭാരതിന്. മരണത്തിന് കാരണമായി അധ്യാപകനെ കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ഇടിവി ഭാരത് പുറത്തുവിട്ടു. പ്രസാദ് കൃഷ്‌ണ എന്ന അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നതായും പഠനം നിർത്തി പോകാൻ നിർബന്ധിച്ചിരുന്നതായും ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നു.
ചേര്‍ത്തല സ്വദേശി അജിന്‍ എസ് ദിലീപ് കുമാറിനെയാണ് ഇന്ന് രാവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, വിദ്യാർഥിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് പൊലീസ് അല്ലെന്നും യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് എത്തിച്ചതെന്നും ആശുപത്രിയിലെ ഡോക്‌ടർ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പൊലീസിനും യൂണിവേഴ്‌സിറ്റി അധികൃതർക്കും എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സംഭവത്തെ കുറിച്ച് ചോദിക്കുമ്പോൾ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങളും ഇടിവി ഭാരതിന് ലഭിച്ചു. അതേസമയം വിദ്യാര്‍ഥിയുടെ ആത്മഹത്യ സര്‍വകലാശാല അധികൃതര്‍ മറച്ചുവച്ചു എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ കോളജ് കാമ്പസില്‍ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് കാമ്പസില്‍ സ്ഥിതികള്‍ നിയന്ത്രണത്തിലാക്കിയത്.
Also Read: മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത നിലയില്‍; പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാലയിൽ സംഘര്‍ഷം