ETV Bharat / bharat

പ്രധാനമന്ത്രി മാത്രമല്ല മരുമകൻ കൂടിയാണ്; ഋഷി സുനകിന് വേണ്ടി ക്ഷേത്ര ദർശനം നടത്തി എഴുത്തുകാരി സുധ മൂർത്തി - ഋഷി സുനകിന് വേണ്ടി സുധ മൂർത്തി

അടുത്തിടെ ബ്രീട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ഇന്ത്യൻ വംശജനായ ഋഷി സുനകിന് വേണ്ടി സുധ മൂർത്തി ക്ഷേത്രത്തിലെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

Sudha Murthy  philanthropist Sudha Murthy  British Prime Minister Rishi Sunak  Sudha Murthy visited Sindhudurg temple  national news  malayalam news  Narayan Murthy  Sudha Murthy visited temple for son on law  Sudha Murthy prayed for rishi sunak  ഋഷി സുനക്  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ  എഴുത്തുകാരി സുധ മൂർത്തി  എഴുത്തുകാരി സുധ മൂർത്തി ക്ഷേത്ര ദർശനം  ഋഷി സുനകിന് വേണ്ടി ക്ഷേത്ര ദർശനം  ഋഷി സുനകിന് വേണ്ടി സുധ മൂർത്തി  ബ്രിട്ടീഷ് പ്രധാനമന്ത്രി
പ്രധാനമന്ത്രി മാത്രമല്ല മരുമകൻകൂടിയാണ്; ഋഷി സുനകിന് വേണ്ടി ക്ഷേത്ര ദർശനം നടത്തി എഴുത്തുകാരി സുധ മൂർത്തി
author img

By

Published : Nov 9, 2022, 6:32 PM IST

മുംബൈ: മരുമകനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിന്‍റെ ക്ഷേമത്തിനായി ക്ഷേത്ര ദർശനം നടത്തി എഴുത്തുകാരിയും മനുഷ്യസ്‌നേഹിയുമായ സുധ മൂർത്തി. മഹാരാഷ്‌ട്രയിലെ തീരപ്രദേശമായ സിന്ധുദുർഗ് ജില്ലയിലെ ദുർഗാദേവി ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. മുംബൈ നഗരത്തിൽ നിന്ന് 500 കിലോമീറ്റർ ദൂരെയാണ് ദുർഗാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അടുത്തിടെ ബ്രീട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ഇന്ത്യൻ വംശജനായ ഋഷി സുനകിന് വേണ്ടി സുധ മൂർത്തി ക്ഷേത്രത്തിലെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സന്ദർശന വേളയിൽ ബപാർഡെയിലെ യശ്വന്ത്‌റാവു റാണെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുമായും മൂർത്തി സംവദിച്ചു. കോടീശ്വരനായ വ്യവസായിയും ഇൻഫോസിസ് സ്ഥാപകനുമായ നാരായൺ മൂർത്തിയുടെ ഭാര്യ കൂടിയാണ് സുധ മൂർത്തി.

മഹാരാഷ്‌ട്രയിലെ വിവാദ വലതുപക്ഷ നേതാവായ സംഭാജി ഭിഡെയുടെ മുന്നിൽ തലകുനിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് മുൻപ് സുധ മൂർത്തിയുടെ പേര് വിവാദത്തിൽ കുടുങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.