മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ (Alphonse Puthren) തന്‍റെ കരിയര്‍ അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു (Alphonse Puthren quit films). താന്‍ കരിയര്‍ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അല്‍ഫോണ്‍സ് പുത്രന്‍റെ പോസ്‌റ്റ് വൈറലായിരുന്നു (Alphonse Puthren announces end of cinema career).
തനിക്ക് ഓട്ടിസം സ്‌പെക്‌ട്രം ഡിസോര്‍ഡര്‍ ആണെന്നും അതുകൊണ്ടാണ് കരിയര്‍ വിടുന്നതെന്നുമാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് (Alphonse Puthren opens up about his autism diagnosis). പോസ്‌റ്റിന് പിന്നാലെ സംവിധായകന്‍റെ ഈ അവസ്ഥയില്‍ നിരവധി പേര്‍ അദ്ദേഹത്തിന് ആശ്വാസ വാക്കുകളുമായി രംഗത്തെത്തി. സംവിധായിക സുധ കൊങ്കരയും രംഗത്തെത്തിയിട്ടുണ്ട് (Sudha Kongara reacts to Alphonse Puthren s health).
ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു സംവിധായികയുടെ പ്രതികരണം. കരിയര്‍ വിടുന്ന അല്‍ഫോണ്‍സ് പുത്രനെ താന്‍ മിസ് ചെയ്യുമെന്നാണ് സുധ കൊങ്കര പറയുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം പ്രേമം ആണെന്നും ഒരുപാട് തവണ പ്രേമം സിനിമ കണ്ടിട്ടുണ്ട് എന്നുമാണ് സംവിധായിക ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത് (Sudha Kongara Instagram post).
'പ്രിയപ്പെട്ട അല്‍ഫോണ്‍സ് പുത്രന്‍... നിങ്ങളുടെ ചിത്രങ്ങള്‍ ഞാന്‍ മിസ് ചെയ്യും. എനിക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് പ്രേമം. ഞാന്‍ വളരെ മോശം അവസ്ഥയിലൂടെ കടന്നു പോയപ്പോള്‍ എനിക്ക് പ്രചോദനമായ ചിത്രമാണത്. ഒരുപാട് തവണ ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ട്. ഇനിയും കലാസൃഷ്‌ടി തുടരുക. ഞാന്‍ അത് കാണും, ആസ്വദിക്കും. -ഇപ്രകാരമാണ് സുധ കൊങ്കര കുറിച്ചത്.
പ്രേമം സിനിമയിലെ ഒരു പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടായിരുന്നു സുധ കൊങ്കരയുടെ പോസ്‌റ്റ്. സുധ കൊങ്കരയുടെ ആശ്വാസ വാക്കിന് അല്‍ഫോണ്‍സ് പുത്രന്‍ കമന്‍റ് സെക്ഷനില്‍ നന്ദിയും രേഖപ്പെടുത്തി. തന്‍റെ രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സിനിമ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും എന്നാല്‍ സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാന്‍ ആകില്ലെന്നും വേറെ മാര്‍ഗം ഇല്ലെന്നുമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റെ കുറിപ്പ് (Alphonse Puthren film exit announcement post)
![Sudha Kongara reacts to Alphonse Puthren exit Sudha Kongara reacts Alphonse Puthren exit from film Alphonse Puthren Sudha Kongara വികാരനിര്‍ഭര കുറിപ്പുമായി സുധ കൊങ്കര സുധ കൊങ്കര Alphonse Puthren quit films owing to health issues ഓട്ടിസം സ്‌പെക്‌ട്രം ഡിസോര്‍ഡര്‍ അല്‍ഫോണ്‍സ് പുത്രന്‍റെ വെളിപ്പെടുത്തല്‍ അല്‍ഫോണ്‍സ് പുത്രന്‍ Alphonse Puthren quit films Alphonse Puthren announces end of cinema career Alphonse Puthren opens up about his autism Sudha Kongara reacts to Alphonse Puthren s health Sudha Kongara Instagram post Alphonse Puthren film exit announcement post](https://etvbharatimages.akamaized.net/etvbharat/prod-images/01-11-2023/19910740_-alphonse-puthren.jpg)
'ഞാന്‍ എന്‍റെ സിനിമ, തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്‌ട്രം ഡിസോര്‍ഡര്‍ എന്ന രോഗം ആണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യത ആകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വ ചിത്രങ്ങളും വീഡിയോകളും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒടിടി വരെ ചെയ്യും.
സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാന്‍ ആകില്ല. പക്ഷേ, എനിക്ക് വേറെ മാര്‍ഗം ഇല്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്‌ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശം ആകുമ്പോള്‍ ഇന്‍റര്‍വെല്‍ പഞ്ചില്‍ വരുന്നതു പോലുള്ള ട്വിസ്‌റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും.' -ഇപ്രകാരമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റെ കുറിപ്പ്.