ETV Bharat / bharat

വെന്തുരുകി ഇന്ത്യ ; അഞ്ച് ദിവസത്തിനുള്ളിൽ താപനിലയിൽ ക്രമാനുഗതമായ വർധനവുണ്ടാകുമെന്ന് ഐഎംഡി - india records Hottest February since 1901

നിലവിലെ താപനിലയിൽ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്

IMD says temperature to increase in the next five days  Hottest February since 1901  ഇന്ത്യയിൽ താപനില ഉയരുന്നു  രാജ്യത്ത് ചൂട് കൂടും  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  ഐഎംഡി  India Meteorological Department  IMD  substantial rise in temperature across the nation  india records Hottest February since 1901  വെന്തുരുകി ഇന്ത്യ
വെന്തുരുകി ഇന്ത്യ
author img

By

Published : Apr 8, 2023, 7:25 PM IST

ന്യൂഡൽഹി : അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം താപനിലയിൽ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ക്രമാനുഗതമായ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് (ഐഎംഡി). കൂടാതെ അടുത്ത രണ്ട് ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.

'അടുത്ത 5 ദിവസങ്ങളിൽ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും പരമാവധി താപനിലയിൽ 2-4 ഡിഗ്രി സെൽഷ്യസ് ക്രമേണ ഉയരും. അടുത്ത 2 ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. അതിന് ശേഷം ഇതിൽ കുറവുണ്ടാകും' - ഐഎംഡി ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.

വടക്കുപടിഞ്ഞാറൻ, ഉപദ്വീപ് മേഖലയുടെ ഭാഗങ്ങൾ ഒഴികെയുള്ള രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണയിലും കൂടുതൽ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ മാസം ആദ്യം കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു.

  • 5 days warning:
    (i) Thunderstorms with gusty winds likely over Madhya Pradesh, Odisha, Maharashtra and Chhattisgarh during next 2 days and decrease thereafter.
    (ii) Gradual rise in maximum temperature by 2-4°C over most parts of the country during next 5 days. pic.twitter.com/kHMsxq379U

    — India Meteorological Department (@Indiametdept) April 8, 2023 " class="align-text-top noRightClick twitterSection" data=" ">

ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഗണ്യമായി ചൂട് വർധിക്കുമെന്നാണ് കണ്ടെത്തൽ. അതേസമയം കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഗോളതാപനത്തിന്‍റെ ഫലമാണ് താപനിലയിലെ വർധനവിന് കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് വ്യക്‌തമാക്കി.

ഐഎംഡിയുടെ കണക്കനുസരിച്ച് 1901ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഇതുവരെയുള്ളതിൽ ഏറ്റവും ചൂടേറിയ ഫെബ്രുവരിയ്ക്കാ‌ണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിച്ചത്. എന്നാൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ചതിനാൽ മാർച്ചിലെ താപനില നിയന്ത്രണത്തിലായിരുന്നു.

അതേസമയം ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ മണ്‍സൂണിന് മുമ്പുള്ള മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും മിന്നലാക്രമണവും വിളകൾക്ക് വലിയ രീതിയിൽ നാശം വരുത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.