ETV Bharat / bharat

സിബിഐ ഡയറക്‌ടറായി സുബോധ് കുമാർ ജയ്‌സ്വാളിനെ നിയമിച്ചു - സ്റ്റാമ്പ് പേപ്പർ അഴിമതി

നിലവിൽ സിഐഎസ്‌ജി തലവനാണ് സുബോധ് കുമാർ ജയ്‌സ്വാൾ

IPS Subodh Kumar Jaiswal  New CBI Chief  Central Bureau of Investigation  സിബിഐ ഡയറക്ടറായി സുബോധ് കുമാർ ജയ്‌സ്വാൾ  സുബോധ് കുമാർ ജയ്‌സ്വാൾ  സിബിഐ ഡയറക്ടർ  സിഐഎസ്‌ജി  സിഐഎസ്‌ജി തലവൻ  ഇന്‍റലിജൻസ് ബ്യൂറോ  സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  റോ  മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്  സ്റ്റാമ്പ് പേപ്പർ അഴിമതി  തെൽഗി കുംഭകോണം
സിബിഐ ഡയറക്ടറായി സുബോധ് കുമാർ ജയ്‌സ്വാൾ
author img

By

Published : May 26, 2021, 6:41 AM IST

ന്യൂഡൽഹി: സിബിഐ ഡയറക്‌ടറായി ഐപിഎസ് ഓഫിസർ സുബോധ് കുമാർ ജയ്‌സ്വാളിനെ(58) നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് ആദിർ രഞ്ജൻ ചൗധരി, ചീഫ് ജസ്റ്റിസ് എൻ.വി രമണ എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് സുബോധ് കുമാറിനെ സിബിഐ ഡയറക്‌ടറായി തെരഞ്ഞെടുത്തത്. നിലവിൽ സിഐഎസ്‌ജി തലവനാണ് അദ്ദേഹം. 1985 ബാച്ചിലെ മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായികുന്ന ജയ്സ്വാൾ മഹാരാഷ്ട്ര ഡിജിപിയും മുംബൈ പൊലീസ് കമീഷണറുമായിരുന്നു. ഇന്‍റലിജൻസ് ബ്യൂറോ, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, റോ എന്നിവിടങ്ങളിലും പ്രവർത്തി പരിചയമുണ്ട്.

Also Read: കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായിരുന്ന സമയത്ത് അന്വേഷിച്ച തെൽഗി കുംഭകോണം എന്നറിയപ്പെടുന്ന 2002-03 ലെ സ്റ്റാമ്പ് പേപ്പർ അഴിമതിയെക്കുറിച്ചും വിവിധ തീവ്രവാദ കേസുകളെക്കുറിച്ചും നടത്തിയ അന്വേഷണത്തിൽ പ്രശംസ നേടാൻ അദ്ദേഹത്തിനായിട്ടുണ്ട്. 2022 സെപ്റ്റംബറിൽ വിരമിക്കാനിരിക്കെ, രണ്ട് വർഷത്തെ കാലാവധിയിലേക്കാണ് സിബിഐ തലവനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍റലിജൻസ് ബ്യൂറോ, റോ എന്നിവയുടെയും തലവനായി ജയ്സ്വാൾ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.