ചെന്നൈ: തമിഴ്‌നാട്ടില്‍ 9,10,11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്ലാതെ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് ഈ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഒഴിവാക്കി സ്ഥാനക്കയറ്റം നല്‍കിയതായി പ്രഖ്യാപനം നടത്തിയത്. കൊവിഡ് സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിച്ചതും, കര്‍ഷകര്‍ക്ക് ആശ്വാസമായി കാര്‍ഷിക ലോണുകള്‍ എഴുതി തള്ളിയതും തുടങ്ങി ജനക്ഷേമകരമായ തീരുമാനങ്ങളാണ് മെയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ 9,10,11 ക്ലാസുകളില്‍ പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം - Edappadi K. Palaniswami latest news
മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് 9,10,11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്ലാതെ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവിട്ടത്.