റൂർക്കി: റൂർക്കി ഐഐടിയിലെ കൊവിഡ് ക്വാറന്‍റൈൻ കേന്ദ്രത്തിൽ വിദ്യാര്‍ഥി മരിച്ച നിലയില്‍. രണ്ടാം വർഷ എംടെക് വിദ്യാർഥി പ്രേംസിംഗ് ആണ് ബുധനാഴ്‌ച മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച വിദ്യാർഥിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് പ്രേംസിംഗ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പ്രേംസിംഗിനെ റൂർക്കി സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏപ്രിൽ 11 മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
Read More:ഓക്സിജന്‍ ട്യൂബ് മാറ്റി വച്ചു: മധ്യപ്രദേശില്‍ കൊവിഡ് രോഗി ശ്വാസം കിട്ടാതെ മരിച്ചു
ഐഐടി റൂർക്കിയിൽ 120 ഓളം വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐഐടിയിലെ ചില അധ്യാപകരും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ബുധനാഴ്‌ച ഉത്തരാഖണ്ഡിൽ 1,953 കൊവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10,770 ആയി. ഇതുവരെ 1,14,024 കൊവിഡ് കേസുകളാണ് ഉത്തരാഖണ്ഡിൽ ആകെ റിപ്പോർട്ട് ചെയ്‌തത്.