കലബുറഗി (കര്‍ണാടക): സാമ്പാറില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു (Student died after falling into hot sambar vessel). കലബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കില്‍ സർക്കാർ സ്‌കൂളിൽ ചൂടുള്ള 'സാമ്പാർ' പാത്രത്തിൽ വീണ് പൊള്ളലേറ്റ് ബംഗളൂരു ആശുപത്രിയിൽ മൂന്ന് ദിവസത്തോളം ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥി മരണത്തിന് കീഴടങ്ങി (Second class student died).
സ്‌കൂളിനോട് ചേർന്നുള്ള പാചകപുരയില്‍ നവംബർ 16 ന് നടന്ന ദാരുണമായ സംഭവത്തെത്തുടർന്ന് ഏഴുവയസ്സുകാരിയായ മഹന്തമ്മ ശിവപ്പ തലവാർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തെത്തുടർന്ന് രണ്ട് സ്‌കൂൾ ജീവനക്കാരെയും മുഖ്യ പാചകക്കാരനെയും സസ്‌പെൻഡ് ചെയ്‌തതായി പോലീസ് അറിയിച്ചു.
കുട്ടിക്ക് 40 ശതമാനം പൊള്ളലേറ്റു, ഉടൻ തന്നെ ചൗദാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ജില്ലയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ നില വഷളായതിനെത്തുടർന്ന് ബംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്‌ച മരണത്തിന് കീഴടങ്ങി.
കുട്ടിയുടെ അമ്മയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. എന്നാൽ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈക്കോൽ കൂനയിൽ തീ പിടിച്ച് കുട്ടിയ്‌ക്ക് ദീരുണാന്ത്യം: ഛത്തീസ്‌ഗഡിലെ കൊരിയ മേഖലയിലെ സോൻഹട്ടിൽ തീപ്പെട്ടിയുമായി കളിക്കവെ മുറിയിൽ സൂക്ഷിച്ചിരുന്ന വൈക്കോൽ കൂനയിൽ തീ പിടിച്ച് കുട്ടിക്ക് ദാരുണാന്ത്യം (15-02-23). വൈക്കോൽ കൂന അബദ്ധത്തിൽ കത്തിച്ചതാണ് അപകടത്തിന് കാരണം.
കുടുംബാംഗങ്ങൾക്കൊപ്പം ജില്ലയിലെ ആനന്ദ്പൂർ പ്രദേശത്തെ സഹോദരിയുടെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രാധേ നഗർ നിവാസിയായ കുട്ടിയുടെ പിതാവ് റഹം ലാൽ പാണ്ഡോ. അവിടെ വെച്ചാണ് സംഭവം നടന്നത്. കാലിത്തീറ്റ സൂക്ഷിച്ചിരുന്ന നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് കുട്ടി കളിക്കാൻ കയറുകയായിരുന്നു.
കൈയില്‍ ഉണ്ടായിരുന്ന തീപ്പെട്ടി ഉപയോഗിച്ച് കളിക്കുന്നതിനിടെ വൈക്കോലിലേക്ക് തീ പടരുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി വെന്തുമരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനം സാധ്യമായില്ല.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ALSO READ: പുത്തൻതോപ്പിൽ അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും പൊള്ളലേറ്റ് മരിച്ചു, ദുരൂഹതയെന്ന് ബന്ധുക്കൾ
ശബരിമലയിൽ മാളികപ്പുറത്തിനു സമീപം വെടിപ്പുരയ്‌ക്ക് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കരാർ തൊഴിലാളി മരിച്ചു. ചെങ്ങന്നൂർ ചെറിയനാട് പാലക്കുന്ന് രജീഷാണ് (40) (16-01-23) മരിച്ചത്. ജനുവരി രണ്ടിന് വൈകിട്ട് അഞ്ച് മണിയോടെ മാളികപ്പുറത്തിന് സമീപം വെടിക്കെട്ടുപുരയിൽ കതിനയിൽ വെടിമരുന്ന് നിറയ്‌ക്കുന്നതിനിടെ തീ പടർന്നാണ് പൊളളലേറ്റത്.
ALSO READ: ശബരിമല വെടിപ്പുര അപകടം; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കരാർ തൊഴിലാളി മരിച്ചു