ന്യൂഡല്‍ഹി : കൊവിഡ് കേസുകള്‍ ദിവസേന കുതിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന് മുന്നറിയിപ്പുമായി ഐസിഎംആര്‍ മേധാവി ഡോ ബല്‍റാം ഭാര്‍ഗവയും. രാജ്യത്ത് കൊവിഡ് രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ടാഴ്ച വരെ അടച്ചിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 10 ശതമാനത്തിൽ അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന നിർദേശം ഏപ്രിൽ 15ന് നടന്ന നാഷണൽ ടാസ്ക് ഫോഴ്സ് യോഗത്തിൽ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ പത്ത് ശതമാനം എന്ന നിര്‍ദ്ദേശം അംഗീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലധികം പോസിറ്റീവ് നിരക്ക് റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കർശനമായ നിയന്ത്രണവും ലോക്ക്ഡൗൺ നടപടികളും പാലിക്കേണ്ടതുണ്ടെന്ന് കൊവിഡ് ദേശീയ ടാസ്ക് ഫോഴ്‌സ് ആവർത്തിച്ചു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിവസേന കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 348421 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23340938 ആയി. പുതിയ കേസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെങ്കിലും മരണം വീണ്ടും നാലായിരം കടന്നു.
നിയന്ത്രണങ്ങള്‍ തുടരണം
കൊവിഡ് രോഗവ്യാപന നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഡോ ബല്‍റാം ഭാര്‍ഗവ പറയുന്നത്. രോഗ വ്യാപന നിരക്ക് അഞ്ചിനും പത്തിനും ഇടയിലാണെങ്കില്‍ തുറന്നുകൊടുക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രോഗബാധ കുറയാനുള്ള സാധ്യത
ആറ് മുതല്‍ എട്ട് ആഴചക്കുള്ളില്‍ രോഗബാധ കുറയാന്‍ സാധ്യതയില്ല. ഡല്‍ഹി നാളെ തുറന്നാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
718 ജില്ലകളില്‍ കൊവിഡ് രൂക്ഷം
രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലില്‍ മൂന്നിടത്തും പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവ ഇതില്‍ ഉള്‍പ്പെടും. ലോക്ക് ഡൗണ്‍ എത്ര കാലത്തേക്ക് നീട്ടണമെന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും പുറത്തുവരുന്ന ആദ്യത്തെ പ്രതികരണമാണിത്.