ETV Bharat / bharat

വയോധികയുടെ മൃതദേഹം തെരുവുനായ്‌ക്കള്‍ കടിച്ചുകീറി ; മനുഷ്യമാംസം രുചിച്ചവ ഇനി ആക്രമണത്തിന് മുതിരുമെന്ന് നാട്ടുകാര്‍

വയോധികയുടെ മൃതദേഹം തെരുവ് നായ്‌ക്കൂട്ടം കടിച്ചുകീറി. റോഡരികില്‍ താമസിച്ചിരുന്ന വൃദ്ധ രോഗം ബാധിച്ചാണ് മരിച്ചത്

dead body eaten by dogs  Dogs eats woman dead body in Karnataka  Group of stray dogs eats body of dead old woman  stray dogs attack  stray dogs attacked the dead body of old woman  karnataka kalaburagi  kalaburagi  വയോധികയുടെ മൃതദേഹം കടിച്ചുകീറി തെരുവ് നായകൾ  തെരുവ് നായ ആക്രമണം  തെരുവ് നായ ആക്രമണം കർണാടക  കർണാടക കലബുറഗി  മൃതദേഹം തെരുവ് നായ്‌ക്കൂട്ടം കടിച്ചുകീറി  കർണാടക ദക്ഷിണ കാശി  മൃതദേഹം കടിച്ചുകീറി തെരുവ് നായകൾ  തെരുവ് നായകൾ
വയോധികയുടെ മൃതദേഹം കടിച്ചുകീറി തെരുവ് നായകൾ
author img

By

Published : Oct 19, 2022, 8:18 AM IST

കലബുറഗി (കർണാടക) : വൃദ്ധയുടെ മൃതദേഹം കടിച്ചുകീറി തെരുവ് നായകൾ. കർണാടകയിലെ ഗണഗപുര ഗ്രാമത്തിൽ ദക്ഷിണ കാശി എന്നറിയപ്പെടുന്ന സുക്ഷേത്ര ഗംഗാപൂരിലെ ദ്യാവമ്മന ഗുഡിക്ക് സമീപം ഒക്‌ടോബർ 15നാണ് നടുക്കുന്ന സംഭവം. നിരാലംബയായ വൃദ്ധ തെരുവിലാണ് താമസിച്ചിരുന്നത്.

രോഗം ബാധിച്ച് വയോധിക മരിച്ചതിനെത്തുടർന്ന് മൃതദേഹം തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിന്നാലെയാണ് തെരുവ് നായകൾ മൃതദേഹം കടിച്ചുകീറിയത്. നൂറുകണക്കിന് നിരാലംബരായ ആളുകളാണ് ക്ഷേത്രത്തിന് സമീപമുള്ള റോഡുകളിൽ താമസിക്കുന്നത്.

ഇവിടെ നായ്‌ക്കൂട്ടം ഉള്ളതിനാൽ ഭയന്നാണ് ഭക്തർ ക്ഷേത്രത്തിലെത്തുന്നത്. മനുഷ്യമാംസം രുചിച്ച നായകൾ ഇനി ആക്രമണത്തിന് മുതിരുമെന്നും ആളുകളുടെ സുരക്ഷയ്ക്കായി അവയെ പിടികൂടി മാറ്റണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തെരുവുകളിൽ താമസിക്കുന്ന നിരാലംബരായ ആളുകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാർ അഭ്യര്‍ഥിക്കുന്നു.

സംഭവം നാട്ടുകാര്‍ ജില്ല ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍ക്കൊണ്ടുവന്നെങ്കിലും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.