മുംബൈ : നാസിക്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കടിച്ചുവലിച്ച് തെരുവുനായ്‌ക്കള്‍. നാസിക്കിലെ സിന്നാറില്‍ പബ്ലിക് ലൈബ്രിറിക്ക് സമീപമാണ് നടുക്കുന്ന സംഭവം. മെയ് 12ന് ഉച്ചയ്‌ക്ക് 12 മണിയോടെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയായ കുനാലിനെ തെരുവ് നായകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികളാണ് വിദ്യാര്‍ഥിയെ നായകളില്‍ നിന്നും രക്ഷപ്പെടുത്തിയത്. കഴുത്തിനും കയ്യിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വര്‍ധിച്ച് വരുന്ന തെരുവ് നായ ശല്യം അവസാനിപ്പിക്കാന്‍ സിന്നാര്‍ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.