ETV Bharat / bharat

യുപി തെരഞ്ഞെടുപ്പ്: അവസാന ഘട്ടത്തില്‍, യോഗി മായുന്നു, 'പശു' വീണ്ടും തല പൊക്കുമ്പോള്‍

''വോട്ടെടുപ്പിന്‍റെ ആറ്, ഏഴ് ഘട്ടങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന കിഴക്കൻ യുപി, രാജ്യത്തെ ഏറ്റവും ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഉള്ള പ്രദേശങ്ങളിലൊന്നാണ്''

Uttar Pradesh stray cattle poll issue impact  BJP strategy changed last 2 phases  Yogi dropped from Poll posters  BJP Yogi Assembly strength weaknesses  Cow factor BJP course correction Srinanand Jha  യുപി തിരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്നും യോഗിയെ മാറ്റി  യോഗി ആദിത്യനാഥ്  നരേന്ദ്രമോദി
യുപി തിരഞ്ഞെടുപ്പ്: അവസാന ഘട്ടത്തില്‍, യോഗി മായുന്നു, 'പശു' വീണ്ടും തല പൊക്കുമ്പോള്‍
author img

By

Published : Mar 2, 2022, 7:31 PM IST

ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ 'പശു' വീണ്ടും ചര്‍ച്ചകളിലിടം പിടിക്കുന്നു. അഞ്ചാം ഘട്ടത്തിൽ ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 61 സീറ്റുകളിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങള്‍ക്ക് മുന്നോടിയായി പശു വീണ്ടും പ്രധാന പ്രചാരണ വിഷയമായി ഉയർന്നുവരുന്നുവെങ്കില്‍, കാരണം കണ്ടെത്തുകയെന്നത് പ്രയാസമുള്ള കാര്യമല്ല.

വോട്ടെടുപ്പിന്‍റെ ആറ്, ഏഴ് ഘട്ടങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന കിഴക്കൻ യുപി, രാജ്യത്തെ ഏറ്റവും ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഉള്ള പ്രദേശങ്ങളിലൊന്നാണ്. ദേശീയ ശരാശരി 1.1 ഹെക്‌ടാറായിരിക്കെ ഇവിടെ ഒരാൾക്ക് വെറും 600 ചതുരശ്ര മീറ്റർ ഭൂമിയാണ് കൈവശമുള്ളത്. ഇതില്‍ കുടുതലും ചെറുതും ചിതറിക്കിടക്കുന്നതുമായ ഭൂമിയാണ്. ഇവിടെത്ത ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നത് അലഞ്ഞുതിരിയുന്ന കന്നുകാലികളാണെന്നതാണ് വസ്‌തുത.

അയോധ്യ, അമേഠി, ചിത്രകൂട്, റായ്ബറേലി, ശ്രാവസ്തി എന്നിവിടങ്ങളിലെ 12 ജില്ലകള്‍ ഉൾക്കൊള്ളുന്ന അഞ്ചാം ഘട്ടത്തില്‍ 55 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. ഈ അവികസിത മേഖലയിൽ "ഗുണഭോക്തൃ ഘടകം" (ദരിദ്രർക്ക് നേരിട്ട് പണ ആനുകൂല്യങ്ങൾ നൽകൽ) വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ മുന്‍ ഘട്ടങ്ങളില്‍ പ്രതീക്ഷിക്കുന്ന നഷ്ടം നികത്താന്‍ ഈ ഘട്ടത്തിനാല്‍ ബിജെപിക്ക് ആകുമോയെന്നതാണ് പ്രധാന ചോദ്യമാണ്.

മഴവില്ല് സഖ്യം പാളി; ജാതിവോട്ടുകള്‍ അകലുന്നു

2017 തെരഞ്ഞെടുപ്പിൽ, ബിജെപി സഖ്യകക്ഷിയായ അപ്‌ന ദളുമായി ചേർന്ന് മേഖലയിലെ 61 സീറ്റുകളിൽ 50 എണ്ണം നേടിയപ്പോൾ സമാജ്‌വാദി പാർട്ടി തുടച്ചുനീക്കപ്പെടുകയും ബഹുജൻ സമാജ് പാർട്ടി മൂന്ന് സീറ്റുകളിൽ ഒതുങ്ങുകയും ചെയ്‌തു. ഇവിടെ യാദവരും മുസ്‌ലിങ്ങളും എസ്‌പിയെ പിന്തുണയ്‌ക്കുന്നവരാണ്. എന്നാൽ യാദവ ഇതര ഒബിസി വിഭാഗത്തിലെ കുർമിസ്, കിയോറിസ് എന്നിവരുടെ വലിയ പിന്തുണ എസ്‌പിക്കില്ല.

ഈ മേഖലയിലെ വോട്ടർമാരിൽ 22.5 ശതമാനവും പട്ടികജാതിക്കാരാണ്. എന്നാൽ ജാതവ്, പാസികൾ, ധോബികൾ, കോറികൾ എന്നിങ്ങനെ വിവിധ സമുദായങ്ങളിലെ വോട്ടുകള്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ ജാതവ് വോട്ടർമാർ ബിഎസ്‌പി അധ്യക്ഷ മായാവതിയുടെ വിശ്വസ്ത വോട്ട് ബാങ്കാണ്.

മുൻ തെരഞ്ഞെടുപ്പുകളിൽ, യാദവ ഇതര ഒബിസികളുടെയും ജാതവ ഇതര പട്ടികജാതിക്കാരുടെയും ഒരു മഴവില്ല് സഖ്യമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ പാസി, മൗര്യ വോട്ടര്‍മാര്‍ ബിജെപിയിൽ നിന്ന് അകന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുർമികൾ ഉൾപ്പെടെയുള്ള ഒബിസി വിഭാഗങ്ങളും കാവിപ്പാര്‍ട്ടിയോട് അതൃപ്തിയിലാണ്. രജപുത്ര സമുദായത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികളാണ് ഇവരെ ബിജെപിയില്‍ നിന്ന് അകറ്റുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി. ''തോക്കോ നീതി'' പ്രകാരം എന്‍കൗണ്ടര്‍ പോളിസിക്കിരയായവരില്‍ ഭുരിഭാഗവും ഒബിസി, ദലിത് വിഭാഗത്തില്‍ പെട്ടവരാണെന്നെതും ഈ വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റിയിട്ടുണ്ടെന്നാണ്‌ ഗ്രൗണ്ട് റിപ്പോർട്ടുകൾ.

പ്രചാരണ തന്ത്രങ്ങളില്‍ പൊളിച്ചെഴുത്ത്; യോഗി പിന്നിലേക്ക്

അവസാന ഘട്ട വോട്ടെടുപ്പ് അടുക്കെ പ്രചാരണങ്ങളില്‍ ചില മാറ്റങ്ങളുമായാണ് ബിജെപി ജനങ്ങളെ സമീപിക്കുന്നതെന്നത് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ചില സംഭവ വികാസങ്ങൾ ശ്രദ്ധേയമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനാർഥി കൂടിയായ ഗോരഖ്പൂരിൽ പാർട്ടി സ്ഥാപിച്ച പോസ്റ്ററുകളിലും ബാനറുകളിലും അദ്ദേഹത്തിന്‍റെ ഫോട്ടോകളുണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം.

രണ്ടാമതായി സംസ്ഥാനത്തുടനീളം നേരത്തെ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലും കാര്യമായ മാറ്റവും പ്രകടമാണ്. മുദ്രാവാക്യങ്ങളില്‍ നിന്നും യോഗിയെ പൂര്‍ണമായി മാറ്റുകയാണ് ഇവിടങ്ങളില്‍ ചെയ്‌തിരിക്കുന്നത്. നേരത്തെ "സോച്ച് ഇമാൻദാർ, കാം ദംദാർ, അബ്കി ബാർ യോഗി സർക്കാർ" എന്നായിരുന്നു മുദ്രാവാക്യമെങ്കില്‍ "സോച്ച് ഇമാൻദാർ, കാം ദംദാർ, അബ്കി ബാർ ബിജെപി സർക്കാർ" എന്നാണ് പരിഷ്‌കരിച്ച പതിപ്പ്.

സ്വന്തം പേരില്‍ വോട്ട് ചോദിക്കുന്ന മോദി

പാര്‍ട്ടിക്കതീതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തം പേരിൽ വോട്ട് തേടിയെന്നതും നിസാരമായി കാണാനാവുന്നതല്ല. അടുത്തിടെ നടന്ന ഒരു റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി റഷ്യ-യുക്രൈന്‍ യുദ്ധം ഉന്നയിക്കുകയും, ഈ പ്രക്ഷുബ്ധമായ കാലത്ത് ജനങ്ങൾക്ക് ശക്തനായ പ്രധാനമന്ത്രിയെ ആവശ്യമില്ലേ എന്ന് ചോദിക്കുന്നതും നിസാരമായി തള്ളിക്കളയാനാവില്ല.

പിന്നാക്ക മുഖമായി ഉമാഭാരതി

ഗോരഖ്പൂരിൽ പതിച്ച പാർട്ടി ഹോർഡിംഗുകളിലും പോസ്റ്ററുകളിലും മോദിക്കൊപ്പം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഉമാഭാരതിയുടെ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. മധ്യപ്രദേശില്‍ ഒബിസി വിഭാഗങ്ങള്‍ക്കിടയിലും അനുയായികളുള്ള ഉമാഭാരതി യുപിയിലെ പിന്നാക്ക മുഖമാണ്. കിഴക്കന്‍ യുപിയില്‍ ഉമാഭാരതിയെ ഉയര്‍ത്തുക വഴി പഴയ ഹിന്ദുത്വ കാര്‍ഡിന് മൂര്‍ച്ചയില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞുവെന്ന് വേണം കരുതാന്‍.

ബിജെപിയുടെ തിളക്കം മങ്ങും

പ്രധാനമന്ത്രി മോദി കഴിഞ്ഞാൽ ബിജെപിയുടെ ഏറ്റവും ജനപ്രീതിയുള്ള മുഖമാണ് യോഗി ആദിത്യനാഥ്. ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിച്ചതും യോഗിയാണ്. എന്നാല്‍ ബിജെപിയില്‍ യോഗിയെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമം നടന്നുവെന്നാണ് പുറത്ത് കേള്‍ക്കുന്നത്.

ഇത്തവണ അയോധ്യയിൽ നിന്ന് മത്സരിക്കാൻ യോഗി ആഗ്രഹിച്ചിരുന്നതായും ഒരുക്കങ്ങൾ പോലും നടത്തിയിരുന്നതായും ഊഹാപോഹങ്ങൾ പരന്നിരുന്നു. എന്നാൽ അവസാന മണിക്കൂറിൽ കേന്ദ്ര പാർട്ടി നേതൃത്വം ഈ നീക്കം തടഞ്ഞു.

ഇതിന്‍റെയെല്ലാം ഫലമായി അത്ര ഐക്യത്തിലല്ല പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇതോടെ മാർച്ച് 10 ന് വോട്ടെണ്ണുമ്പോള്‍ ഒരു പക്ഷെ അധികാരത്തിലെത്തിയാലും, പാര്‍ട്ടിക്ക് നിയമസഭയിൽ മുമ്പത്തെ ശക്തി നിലനിർത്താൻ സാധ്യതയില്ലെന്നത് വ്യക്തം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.