ETV Bharat / bharat

ഡിഎൻഎ വാക്സിന്‍റെ പരീക്ഷണം പൂർത്തിയായതായി കേന്ദ്രസർക്കാർ

കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്‍റെ മറുപടി

Statutory nod for Zydus Cadila vaccine  Zydus Cadila vaccine  Zydus Cadila news  DNA vaccines by Zydus Cadila  Covid 19 vaccination  കേന്ദ്രസർക്കാർ  സൈഡസ് കാഡില  ഡിഎൻഎ വാക്സിന്‍റെ പരീക്ഷണം  ഡിഎൻഎ വാക്സിന്‍റെ പരീക്ഷണം പൂർത്തിയായി
സൈഡസ് കാഡില വികസിപ്പിച്ച ഡിഎൻഎ വാക്സിന്‍റെ പരീക്ഷണം പൂർത്തിയായതായി കേന്ദ്രസർക്കാർ
author img

By

Published : Jul 17, 2021, 7:26 AM IST

ന്യൂഡൽഹി: രാജ്യത്ത് 12-18 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി സൈഡസ് കാഡില വികസിപ്പിച്ച ഡിഎൻഎ വാക്സിന്‍റെ പരീക്ഷണം പൂർത്തിയായതായി കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാക്സിന് അന്തിമ അനുമതി ലഭിച്ച ശേഷം ഈ പ്രായപരിധിയിലുള്ളവർക്കുള്ള വാക്സിനേഷൻ നയം രൂപീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

also read:വിദിഷ ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്‌ രണ്ട്‌ ലക്ഷം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്‍റെ മറുപടി. 12-18 വയസ് വരെയുള്ളവർക്കുള്ള വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഭാരത് ബയോടെകിന് അനുമതി നൽകിയിട്ടുണ്ടെന്നും അഡീഷ്ണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.

അതേസമയം വാക്സിൻ ഗവേഷണത്തിന് സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം കോടതി തള്ളി. കുട്ടികൾക്കായുള്ള വാക്സിനായി രാജ്യം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് പറഞ്ഞ കോടതി കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.