ETV Bharat / bharat

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരം ; അടിയന്തര നടപടികൾ ആവശ്യമെന്ന് പി ചിദംബരം

author img

By

Published : May 14, 2022, 2:25 PM IST

2017ൽ മോദി സർക്കാർ നടപ്പിലാക്കിയ ജിഎസ്‌ടി നിയമങ്ങളുടെ അനന്തരഫലങ്ങളാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പി ചിദംബരം

Chidambaram on state of economy  Chidambaram on reset of economic policies  Chidambaram at Chintan Shivir  രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് ചിദംബരം  രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ ആശങ്കയെന്ന് പി ചിദംബരം  ചിന്തൻ ശിവിർ  മോദി സർക്കാരിനെതിരെ പി ചിദംബരം  Chidambaram against modi govt
രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരം; അടിയന്തര നടപടികൾ ആവശ്യമെന്ന് പി ചിദംബരം

ഉദയ്‌പൂർ : രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ആഗോളവും ആഭ്യന്തരവുമായ സംഭവ വികാസങ്ങൾ കണക്കിലെടുക്കുമ്പോൾ സാമ്പത്തിക നയങ്ങൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്‍റെ സമഗ്രമായ അവലോകനത്തിന് സമയമായിരിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷമായി മന്ദഗതിയിലുള്ള വളർച്ചാനിരക്കാണ് ഇപ്പോഴത്തെ സർക്കാരിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

2017ൽ മോദി സർക്കാർ നടപ്പിലാക്കിയ ജിഎസ്‌ടി നിയമങ്ങളുടെ അനന്തരഫലങ്ങളാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. സംസ്ഥാനങ്ങളുടെ ഖജനാവ് മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ദുർബലമാണ്. അതിനാൽ തന്നെ ഇതിന് അടിയന്തര പരിഹാര നടപടികൾ ആവശ്യമാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.