ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി വെള്ളിയാഴ്ച വൈകിട്ട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. വൈകുന്നേരം 4.30ന് വിഗ്യാൻ ഭവനിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മാധ്യമങ്ങളെ കാണും. തമിഴ്നാട്, അസം, കേരളം, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക.
പുതുച്ചേരിയിൽ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജിവച്ചതിനെത്തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും നിയമസഭ താൽകാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.