ETV Bharat / bharat

ചന്ദ്ര ബാബു നായിഡുവിന്‍റെ റാലിക്കിടെ സംഘര്‍ഷം; എട്ട് പേര്‍ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

author img

By

Published : Dec 29, 2022, 12:42 PM IST

ചന്ദ്ര ബാബു നായിഡുവിന്‍റെ റോഡ് ഷോക്കിടെ സംഘര്‍ഷം. തിക്കിലും തിരക്കിലും പെട്ട് മരിച്ചത് എട്ട് പേര്‍. സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം ലഭിക്കും.

National  Stampede at chandra babu naidu rally in Nellore  Nellore news updates  latest news in Nellore  ചന്ദ്ര ബാബു നായിഡു  റോഡ് ഷോക്കിടെ സംഘര്‍ഷം  ചന്ദ്ര ബാബു നായിഡുവിന്‍റെ റാലിക്കിടെ സംഘര്‍ഷം  എൻടിആർ ട്രസ്റ്റ്
ചന്ദ്ര ബാബു നായിഡുവിന്‍റെ റാലിക്കിടെ സംഘര്‍ഷം

അമരാവതി: ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്‍റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമ്മവാരിപ്പാലം സ്വദേശി ചിനകൊണ്ടയ്യ (52), ഗുല്ലപാലം സ്വദേശി പുരുഷോത്തമന്‍(70), ഗുർറാംവാരിപാലം സ്വദേശി കാക്കുമണി രാജ (48), ആത്മകൂർ സ്വദേശി ദേവിനേനി രവീന്ദ്രബാബു (73), ഒരുഗുസേനുപാലം സ്വദേശി യകസിരി വിജയ (45), കണ്ടുകൂർ സ്വദേശി ഇടുമുറി രാജേശ്വരി (40), കൊണ്ടമുടുസു സ്വദേശി കലവക്കുരി യാനാടി (55), ഒഗുരു നിവാസിയായ ഗദ്ദ മധുബാബു (44) എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. തിരക്കിനിടയില്‍ പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധന സഹായം പ്രഖ്യാപിച്ചു. ചന്ദ്രബാബുവിന്‍റെ റാലിയിലേക്ക് പാർട്ടി പ്രവർത്തകരും അനുഭാവികളും കൂട്ടത്തോടെ ഒഴുകിയെത്തുകയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്‌തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും ആളുകള്‍ നിലത്ത് വീഴുകയും തുടര്‍ന്ന് ജനങ്ങളുടെ ചവിട്ടേല്‍ക്കുകയും ചെയ്‌തു.

ജനങ്ങള്‍ അമിത ആവേശം ഒഴുവാക്കണമെന്നും പരിപാടി കാണാനായി തൂണുകളിലും മറ്റും കയറുന്നത് ഒഴിവാക്കണമെന്നും സംഘാടകര്‍ നിര്‍ദേശിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ചന്ദ്ര ബാബു നായിഡു തന്‍റെ പരിപാടി നിര്‍ത്തി വച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരെ നായിഡു സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവരുടെ മക്കളെ എൻടിആർ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.