ETV Bharat / bharat

മഥുരയില്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിട്ടു - മഥുരയില്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിട്ടു

വീടിനുള്ളില്‍ അതിക്രമിച്ച കയറിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും ആക്രമിച്ചു.

Stalkers throw teen off terrace in Mathura  Stalkers throw teen off terrace  Mathura crime case  Stalkers assaulted teen  Mathura latest crime news  Mathura latest news
മഥുരയില്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിട്ടു
author img

By

Published : Jun 23, 2021, 11:59 AM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ 17കാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ടെറസില്‍ നിന്ന് തള്ളിയിട്ടു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

വീഴ്‌ചയില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ അതിക്രമിച്ച കയറിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും ആക്രമിച്ചു.

കഴിഞ്ഞ ഒരു വർഷമായി യുവാക്കൾ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരൻ വ്യക്തമാക്കി.

സംഭവം നടക്കുന്നതിന് അരമണിക്കൂര്‍ മുൻപ് അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞു. പെണ്‍കുട്ടിയെ ഇവര്‍ പീഡനത്തിനിരയാക്കിയതായും അച്ഛൻ മൊഴി നല്‍കി.

ALSO READ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വധശ്രമം, വീടിനുള്ളില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയവയ്ക്ക് കേസെടുത്തതായി എസ്പി ശിരീഷ് ചന്ദ്ര പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.