കൊല്‍ക്കത്ത (പശ്ചിമബംഗാള്‍): എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതിക്കേസിലെ പ്രതി പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജിയെ ഒരു ദിവസത്തെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇ.ഡി) കസ്റ്റഡിയിൽ വിട്ടു. ബാങ്‌ക്ഷാൾ കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് നമ്രത സിങിന്‍റെതാണ് ഉത്തരവ്.
ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയിൽ അർപിത മുഖർജിയുടെ ആരോഗ്യ പരിശോധന നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി. ആശുപത്രി വളപ്പിൽ വച്ച് അര്‍പിതയെ കാറിൽ നിന്ന് ഇറക്കാൻ ഇ.ഡി ഉദ്യഗസ്ഥര്‍ക്ക് ബലം പ്രയോഗിക്കേണ്ടി വന്നു.
തുടക്കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ അര്‍പിത തയാറായില്ല. അര്‍പിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇവരെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാൻ ഇ.ഡി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് സൂചന. വെള്ളിയാഴ്‌ച(22.07.2022) അര്‍പിതയുടെ ഫ്ലാറ്റില്‍ ഇ.ഡി നടത്തിയ റെയ്‌ഡില്‍ 21 കോടിയിലധികം രൂപ കണ്ടെത്തിയിരുന്നു.
കൂടാതെ നിരവധി സുപ്രധാന രേഖകളും മൊബൈലുകളും സിം കാർഡുകളും സംസ്ഥാന മന്ത്രിയുടെ സീൽ പതിച്ച കവറുകളും കണ്ടെടുത്തു.