ETV Bharat / bharat

SRK Fan Watches Jawan On Ventilator: വെന്‍റിലേറ്റര്‍ സഹായത്തില്‍ ജവാന്‍ കണ്ട് എസ്‌ആര്‍കെ ആരാധകന്‍; പ്രതികരിച്ച് ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍ - ജവാന്‍

SRK reacted to viral video: വെന്‍റിലേറ്റർ സഹായത്താല്‍ തിയേറ്ററിലിരുന്ന് ജവാന്‍ കാണുന്ന കടുത്ത ഷാരൂഖ് ഖാന്‍ ആരാധകന്‍റെ വീഡിയോ വൈറലാകുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് ഷാരൂഖും രംഗത്തെത്തി.

വെന്‍റിലേറ്ററില്‍ ജവാന്‍ കാണുന്ന ആരാധകന്‍  പ്രതികരിച്ച് ഷാരൂഖ് ഖാന്‍  വീഡിയോ വൈറല്‍  Shah Rukh Khan Fan Watches Jawan on Ventilator  SRK Fan Watches Jawan on Ventilator  Shah Rukh Khan reacts  SRK reacted to viral video  കടുത്ത ഷാരൂഖ് ഖാന്‍ ആരാധകന്‍റെ വീഡിയോ  ജവാന്‍  Jawan
SRK Fan Watches Jawan on Ventilator
author img

By ETV Bharat Kerala Team

Published : Sep 18, 2023, 5:24 PM IST

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍ (Shah Rukh Khan). ആരാധക സ്‌നേഹത്തിന്‍റെ നിരവധി വീഡിയോകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

SRK reacts to fan watching Jawan on Ventilator support: ഒരു കടുത്ത ഷാരൂഖ് ഖാന്‍ ആരാധകന്‍ വെന്‍റിലേറ്റര്‍ സഹായത്താല്‍ തിയേറ്ററില്‍ 'ജവാന്‍' കാണാനെത്തി. വെന്‍റിലേറ്ററില്‍ ഇരുന്ന് 'ജവാന്‍' കാണുന്ന ആരാധകന്‍റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകന്‍റെ ഈ വീഡിയോ ഷാരൂഖ് ഖാന്‍റെ കണ്ണിലും ഉടക്കി. ഉടന്‍ തന്നെ കിംഗ് ഖാന്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്‌തു.

അനീസിന്‍റെ വീഡിയോ ഷെയര്‍ ചെയ്‌തു കൊണ്ടാണ് ഷാരൂഖ് പ്രതികരിച്ചിരിക്കുന്നത്. 'എന്‍റെ സുഹൃത്തേ നന്ദി, ദൈവം നിങ്ങള്‍ക്ക് ലോകത്തിലെ എല്ലാ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ. നിങ്ങളാൽ സ്നേഹിക്കപ്പെട്ടതിൽ ഞാൻ വളരെ നന്ദി ഉള്ളവനാണ്. നിങ്ങൾ സിനിമ ആസ്വദിച്ചെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് സ്നേഹം' -ഇപ്രകാരമാണ് ഷാരൂഖ് കുറിച്ചത്.

Also Read: SS Rajamouli Calls SRK Baadshah Of The Box Office: 'ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫിസിലെ ബാദ്‌ഷ'; വിശേഷണവുമായി രാജമൗലി

അനീസ് ഫറൂഖി എന്ന പേരുള്ള ആരാധകന്‍റെ വീഡിയോയാണ് 'ജവാനെ' വീണ്ടും വാര്‍ത്താതലക്കെട്ടുകളില്‍ നിറച്ചിരിക്കുന്നത്. തന്‍റെ അവസ്ഥ മോശമായിരുന്നിട്ടും, അത് അവഗണിച്ചാണ് അനീസ് ഫറൂഖി 'ജവാന്‍' കാണാന്‍ തിയേറ്ററില്‍ എത്തിയത്.

'ജവാൻ' ബോക്‌സോഫിസിൽ വിജയക്കുതിപ്പ് തുടരുന്ന സാഹചര്യത്തിലാണ് കടുത്ത ഷാരൂഖ് ആരാധകന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം സെപ്‌റ്റംബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്.

ഷാരൂഖിനെ കൂടാതെ നയൻതാരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ദീപിക പദുക്കോണും, സഞ്ജയ് ദത്തും അതിഥി വേഷത്തിലും എത്തിയിരുന്നു. സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ദോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും ചിത്രത്തില്‍ അണിനിരന്നു.

Also Read: Jawan Box Office Collection : ആഗോളതലത്തില്‍ 700 കോടി ; ഇന്ത്യയിൽ 500 കോടിയിലേക്ക് കുതിക്കാനൊരുങ്ങി ജവാന്‍

സമൂഹത്തില്‍ നടക്കുന്ന വിവിധ സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ സിനിമയില്‍ ദൃശ്യവത്‌ക്കരിക്കുന്നുണ്ട്. ബോക്‌സോഫിസില്‍ വിജയക്കുതിപ്പ് തുടരുന്ന ജവാന്‍ ഒടിടിയിലും റിലീസിനെത്തും (Jawan on which OTT platform). എന്നാല്‍ 'ജവാനെ' ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എന്ന് എവിടെ കാണാനാകുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും പ്രൊഡക്ഷൻ ബാനറായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ നെറ്റ്‌ഫ്ലിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി + ഹോട്ട്‌സ്‌റ്റാര്‍, സീ5, സോണിലിവ്, വൂട്ട് തുടങ്ങി ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നല്ല ബന്ധമാണ് പങ്കിടുന്നത്. അതുകൊണ്ട് തന്നെ ഈ പ്ലാറ്റ്‌ഫോമുകളില്‍ ഏതിലെങ്കിലുമാകാം 'ജവാന്‍റെ' ഒടിടി റിലീസ്. എന്നാല്‍ ജവാന്‍ നെറ്റ്‌ഫ്ലിക്‌സിന് വിറ്റതായും റിപ്പോര്‍ട്ടുണ്ട് (Jawan has been sold to Netflix).

Also Read: Shah Rukh Khan Jawan Ott Release കിങ് ഖാന്‍റെ ജവാന്‍ ഒടിടിയില്‍ എന്നെത്തും?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.