ETV Bharat / bharat

Jawan Movie| ജവാൻ ടീസര്‍ ലോഞ്ചിനായി 2 തീയതികളുമായി ഷാരൂഖും അറ്റ്‌ലിയും; അതിഥിയില്‍ നിന്നും അനുമതി ലഭിച്ച ശേഷം പ്രഖ്യാപനം

author img

By

Published : Jun 28, 2023, 4:20 PM IST

ജവാൻ ടീസറിന്‍റെ ഏറ്റവും വലിയ ലോഞ്ചിനൊരുങ്ങി നിർമാതാക്കൾ. ഷാരൂഖ് ഖാനും അറ്റ്‌ലിയും ചേര്‍ന്നാകും ടീസര്‍ റിലീസ് തീയതി നിശ്ചയിക്കുക.

Jawan teaser  Jawan teaser launch date  Jawan teaser launch in chennai  Jawan teaser launch  Shah Rukh Khan latest news  Jawan teaser release date  Atlee latest news  ഷാരൂഖ് ഖാനും അറ്റ്‌ലിയും  ഷാരൂഖും അറ്റ്‌ലിയും  ജവാൻ ടീസര്‍  ജവാൻ  ഷാരൂഖ് ഖാന്‍  Nayanthara  നയന്‍താര  വിജയ് സേതുപതി  Vijay Sethupathi  സിദ്ധാര്‍ഥ് ആനന്ദ്  Siddharth Anand  Suhana Khan  സുഹാന ഖാന്‍  ആസ്‌ക് എസ്ആര്‍കെ  AskSRK  Khan Red Chillies Entertainment  Siddharth Marflix Pictures
ജവാൻ ടീസര്‍ ലോഞ്ചിനായി രണ്ട് തീയതികളുമായി ഷാരൂഖും അറ്റ്‌ലിയും

ഷാരൂഖ് ഖാന്‍റെ Shah Rukh Khan വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'ജവാന്‍' Jawan. 'ജവാന്‍' ടീസർ Jawan teaser റിലീസിനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സോഷ്യല്‍ മീഡിയയും. പ്രഖ്യാപനം മുതല്‍ വളരെ ഹൈപ്പ് നേടിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

മറ്റ് സൂപ്പര്‍താരങ്ങളെ അപേക്ഷിച്ച് ആരാധകരുമായി സംവദിക്കുന്നതില്‍ ഷാരൂഖ് ഖാന്‍ മുന്നിലാണ്. ഇടയ്‌ക്കിടെ താരം ട്വിറ്ററില്‍ ആസ്‌ക് എസ്ആര്‍കെ AskSRK എന്ന സെക്ഷന്‍ നടത്താറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഒരു സെക്ഷനാണിത്.

ഈ അടുത്തിടെയും താരം ആസ്‌ക് എസ്‌ആര്‍കെ സെക്ഷന്‍ നടത്തിയിരുന്നു. അതില്‍ 'ജവാൻ' ടീസർ ഒരുങ്ങിക്കഴിഞ്ഞതായി ഷാരൂഖ് ഖാന്‍ സൂചന നല്‍കി. തുടര്‍ന്ന് 'ജവാന്‍' ടീസറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഷാരൂഖിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലറാണ് 'ജവാന്‍'. ടീസര്‍ ലോഞ്ചിനായി നിര്‍മാതാക്കള്‍ രണ്ട് മാസം നീണ്ട പ്രൊമോഷണല്‍ തന്ത്രങ്ങളാണ് മെനയുന്നത്. ഇതിന്‍റെ ഭാഗമായി ജൂലൈയില്‍ ടീസര്‍ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ജവാൻ' ടീസർ ലോഞ്ചിനായി രണ്ട് തീയതികളുമായി മുന്നോട്ട് പോവുകയാണ് നിർമാതാക്കൾ. രണ്ട് തീയതികളാണ് ഷാരൂഖിന്‍റെയും അറ്റ്‌ലിയുടെയും മനസ്സില്‍. ചെന്നൈയില്‍ വച്ച് ജൂലൈ ഏഴിനോ ജൂലൈ 15നോ ആയിരിക്കാം ടീസര്‍ റിലീസ്.

'ജവാന്‍' ടീസര്‍ അനാച്ഛാദനം ചെയ്യുന്ന വിശിഷ്‌ട അതിഥിയില്‍ നിന്നും അനുമതി ലഭിച്ച ശേഷം മാത്രമെ ടീസര്‍ റിലീസ് തീയതി പ്രഖ്യാപിക്കു എന്നാണ് സിനിമയുമായി ബന്ധപ്പെട്ട അടുത്തുള്ള വൃത്തങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കിയത്.

ഷാരൂഖ് ഖാന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'പഠാന്‍' Pathaan സിനിമയില്‍ പയറ്റിയ അതേ പ്രൊമോഷന്‍ തന്ത്രമാണ് 'ജവാനി'ലും സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 'പഠാനി'ലെ ഗാനം റിലീസ് ചെയ്‌ത ശേഷമാണ് 'പഠാന്‍' ട്രെയിലര്‍ പുറത്തിറങ്ങിയത്. ഈ തന്ത്രം 'ജവാനി'ലും ഉപയോഗിക്കുമെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സെപ്‌റ്റംബർ ഏഴിനാകും 'ജവാന്‍' റിലീസിനെത്തുക. 'പഠാന്‍' റിലീസിന് ശേഷമുള്ള ഏറ്റവും മികച്ച റിലീസുകളില്‍ ഒന്നായാണ് 'ജവാന്‍റെ' റിലീസിനെ കണക്കാക്കപ്പെടുന്നത്. പവർ - പാക്ക്ഡ് ആക്ഷൻ എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍, ഇരട്ട വേഷത്തിലാകും ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുക. അച്ഛന്‍റെയും മകന്‍റെയും വേഷമാണ് 'ജവാനി'ല്‍ താരത്തിന്.

ഷാരൂഖ് ഖാന്‍റെ പ്രൊഡക്ഷൻ ബാനറായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ ആണ് നിര്‍മാണം. നയന്‍താരയാണ് Nayanthara ചിത്രത്തില്‍ ഷാരൂഖിന്‍റെ നായികയായെത്തുന്നത്. വിജയ് സേതുപതി Vijay Sethupathi, സന്യ മൽഹോത്ര എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും.

അതേസമയം ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും Suhana Khan ഒന്നിച്ച് സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാന്‍ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷാരൂഖിന്‍റെ തന്നെ പ്രൊഡക്ഷൻ ബാനര്‍ നിർമിക്കുന്ന ചിത്രത്തിലാകും അച്ഛനും മകളും ആദ്യമായി ഒന്നിച്ചെത്തുക.

'പഠാന്‍' സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് Siddharth Anand ആകും ഈ സിനിമയുടെ സംവിധാനം. ഷാരൂഖിന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റും Khan Red Chillies Entertainment സിദ്ധാര്‍ഥ് ആനന്ദിന്‍റെ മാര്‍ഫ്ലിക്‌സ് പിക്ചേഴ്‌സും Siddharth Marflix Pictures ചേര്‍ന്നാണ് ഇതുവരെ പേരിടാത്ത സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക.

Also Read: പഠാന്‍ സംവിധായകന്‍റെ ചിത്രത്തില്‍ ഷാരൂഖ് ഖാനും മകള്‍ സുഹാനയും ഒന്നിക്കുന്നു ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.