ETV Bharat / bharat

പീഡന പരാതി : ബി വി ശ്രീനിവാസ് ഗുവാഹത്തി പൊലീസ് സ്‌റ്റേഷനിൽ ഹാജരായി

author img

By

Published : May 22, 2023, 10:59 PM IST

പീഡന പരാതിയിൽ ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബി വി ശ്രീനിവാസ് ഇന്ന് ഗുവാഹത്തിയിലെ പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി

Srinivas  guwahati police  Srinivas sexual harassment case  Srinivas appears before guwahati police  Youth Congress president  Angkita Dutta  ബി വി ശ്രീനിവാസ്  അംഗിത ദത്ത  അംഗിത ദത്തയുടെ പീഡന പരാതി  ഗുവാഹത്തി പൊലീസ്  യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ്  ബി വി ശ്രീനിവാസിനെതിരായ പരാതി
പീഡന പരാതി

ഗുവാഹത്തി : ലൈംഗിക പീഡന പരാതിയില്‍ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബി വി ശ്രീനിവാസ് ഗുവാഹത്തി പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. പാർട്ടിയിൽ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട വനിത നേതാവ് നൽകിയ പരാതിയിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതിനെ തുടർന്നാണ് ശ്രീനിവാസ് സ്‌റ്റേഷനിലെത്തിയത്. രാവിലെ ലോക്‌പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം 11 മണിയോടെയാണ് പാൻബസാർ വനിത പൊലീസ് സ്റ്റേഷനിൽ ശ്രീനിവാസ് ഹാജരായത്.

ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം സിഐഡി ഓഫിസിലേയ്‌ക്കാണ് ശ്രീനിവാസ് പോയത്. ഇതേ കേസിൽ ശ്രീനിവാസിന് സിഐഡി പ്രത്യേകം നോട്ടിസ് നൽകിയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് ഇവിടെ നിന്ന് പുറത്തിറങ്ങിയ ബി വി ശ്രീനിവാസ് വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എംഎൽഎമാരായ റാക്കിബുൾ ഹുസൈൻ, റെക്കിബുദ്ദീൻ അഹമ്മദ് എന്നിവരും അദ്ദേഹത്തിന്‍റെ അഭിഭാഷകനും അസം കോൺഗ്രസ് നേതാക്കളും ശ്രീനിവാസിനെ അനുഗമിച്ചിരുന്നു.

കേസിനാസ്‌പദമായ സംഭവം : ഏപ്രിൽ 20 നാണ് വനിത നേതാവ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ശ്രീനിവാസിനെതിരെ പരാതി നൽകിയത്. ആറ് മാസത്തോളം ഇയാൾ തന്നെ നിരന്തരം ശല്യപ്പെടുത്തുകയും അസഭ്യവാക്കുകൾ ഉപയോഗിക്കുകയും പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. അടുത്തിടെ റായ്‌പൂരിൽ നടന്ന പാർട്ടിയുടെ പ്ലീനറി സെഷനിൽ ശ്രീനിവാസ് തന്നെ ശാരീരികമായി ഉപദ്രവിക്കുകയും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും അവർ പരാതിയിൽ പറഞ്ഞിരുന്നു. ഏപ്രിൽ 18 ന് ഐ വൈ സി പ്രസിഡന്‍റിനെതിരെ തുടർച്ചയായി ഇവര്‍ ട്വീറ്റുകളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

also read : ബിവി ശ്രീനിവാസിനെതിരായ പീഡന കേസ്; ജാമ്യം അനുവദിച്ച് സുപ്രീം കോടതി, അന്വേഷണത്തോട് സഹകരിക്കാന്‍ നിര്‍ദേശം

പരാതിയിൽ മെയ്‌ രണ്ടിന് ശ്രീനിവാസിനോട് ദിസ്‌പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കോൺഗ്രസ് വനിത നേതാവിന് കാരണം കാണിക്കൽ നോട്ടിസ് അയയ്‌ക്കുകയും പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുകയും ചെയ്‌തു. കേസിൽ മുൻകൂർ ജാമ്യത്തിനായ് ശ്രീനിവാസ് ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

ജാമ്യം നിൽകി സുപ്രീം കോടതി : പിന്നീട് സുപ്രീം കോടതി മെയ്‌ 17 ന് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ഗുവാഹത്തിയിൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയുമായിരുന്നു. അതിന് പുറമെ ദേശീയ വനിത കമ്മിഷൻ നടത്തുന്ന അന്വേഷണത്തിലും സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ശ്രീനിവാസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഗുവാഹത്തിയിൽ എത്തിയ പാർട്ടി യുവജന വിഭാഗം നേതാക്കളെ പൊലീസ് തടഞ്ഞായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

also read : 'ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍': അപകീർത്തി കേസിൽ ബിബിസിക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.