ശ്രീനഗർ : ശ്രീനഗറിലെ ബെമിന മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കറെ ത്വയ്ബ (എൽഇടി) തീവ്രവാദികളെ വധിച്ച് ജമ്മു കശ്‌മീർ പൊലീസ്. ചൊവ്വാഴ്‌ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
അബ്‌ദുള്ള ഗൗജ്രി, ആദിൽ ഹുസൈൻ മിർ (സുഫിയാൻ മുസാബ്) എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരരെ വധിച്ച സംഭവത്തെ കുറിച്ച് കശ്‌മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്യുകയായിരുന്നു. സോപോർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട തീവ്രവാദി സംഘം തന്നെയായിരുന്നു ഇത്.
Also read: തെക്കൻ കശ്‌മീരിലെ പുൽവാമയില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം
ഗൗജ്രി പാകിസ്ഥാനിലെ ഫൈസലാബാദിലെ താമസക്കാരനായിരുന്നു. അനന്ത്നാഗ് സ്വദേശിയായിരുന്ന ആദിൽ ഹുസൈൻ മിർ 2018 ൽ വാഗയിൽ നിന്ന് സന്ദർശന വിസയിൽ പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. പാക് ആസ്ഥാനമായുള്ള സംഘം രണ്ട് ഭീകരരെ ആദിൽ ഹുസൈൻ മിറിനൊപ്പം അനന്ത്നാഗിലെ പഹൽഗാമിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് ഐജിപി കശ്‌മീർ ട്വീറ്റ് ചെയ്‌തു.