ഈറോഡ്(തമിഴ്‌നാട്): ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥ കാരണം തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ സത്യമംഗലത്താണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര.
ഇന്ന് രാവിലെ 10.50ഓടുകൂടിയാണ് ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. എന്നാല്‍ അര മണിക്കൂറിന് ശേഷം, കാലാവസ്ഥയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ഹെലികോപ്റ്റര്‍ യാത്ര പുറപ്പെട്ടു.