കൊളംബോ: അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം മോശമായതോടെ ശ്രീലങ്കയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് താത്‌കാലികമായി അടച്ചുപൂട്ടി. ബംഗാൾ ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റ് ശ്രീലങ്കയിലുടനീളം കനത്ത മഴയ്ക്കും കാറ്റിനും കാരണമായിരുന്നു. പിന്നാലെ, ഇന്ത്യയിൽ നിന്നും മലിനമായ വായു ഇവിടേക്ക് പടര്‍ന്നതോടെ സ്ഥിതി വഷളാവുകയായിരുന്നു.
രാജ്യത്തിന്‍റെ തലസ്ഥാനമായ കൊളംബോയിലും മറ്റിടങ്ങളിലും മഞ്ഞ് മൂടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. പ്രാദേശിക വായു മലിനീകരണത്തിന് പുറമെ അതിർത്തി കടന്നുകൂടെ മലിന വായു എത്തുന്നതാണ് നിലവിലെ സ്ഥിതിയ്‌ക്ക് കാരണമെന്ന് സര്‍ക്കാരിനുകീഴിലുള്ള നാഷണൽ ബിൽഡിങ് റിസർച്ച് ഓർഗനൈസേഷൻ (എന്‍ബിആര്‍ഒ) സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഇതാണ് സ്ഥിതിയെന്നും മലിനീകരണം ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നും എന്‍ബിആര്‍ഒ പറയുന്നു.