ETV Bharat / bharat

ശ്രീലങ്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; പലായനം ചെയ്‌ത് ജനം, ധനുഷ്കോടിയിലെത്തിയത് 6 പേര്‍ - ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്‌ത് ജനം

ശ്രീലങ്കൻ - തമിഴ്‌ വംശത്തില്‍പ്പെട്ട ഒരു കുടുംബത്തിലെ ആറുപേരാണ് തമിഴ്‌നാട്ടിലെത്തിയത്

Sri Lanka economic crisis refugees near Dhanushkodi  Sri Lanka refugees near Dhanushkodi  ശ്രീലങ്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി  ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്‌ത് ജനം  ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്‌ത 6 പേര്‍ ധനുഷ്കോടിയിലെത്തി
ശ്രീലങ്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; പലായനം ചെയ്‌ത് ജനം, ധനുഷ്കോടിയിലെത്തിയത് 6 പേര്‍
author img

By

Published : Mar 23, 2022, 10:53 AM IST

രാമനാഥപുരം: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ തമിഴ്‌നാട്ടിലെത്തി. ശ്രീലങ്കൻ - തമിഴ്‌ വംശത്തില്‍പ്പെട്ട ഇവര്‍ മാര്‍ച്ച് 22ന് ധനുഷ്കോടിയ്‌ക്ക് സമീപമാണ് അഭയം പ്രാപിച്ചത്. കുടുംബം സഞ്ചരിച്ച ബോട്ട് പ്രദേശത്തെ മണല്‍ത്തിട്ടയ്‌ക്ക് സമീപമെത്തിയതോടെ തീരസംരക്ഷണ സേന ഇവരെ കരയ്‌ക്കടിപ്പിച്ചു.

ALSO READ: സെക്കന്തരാബാദിലെ തടി ഡിപ്പോയില്‍ വന്‍ തീപിടിത്തം; 11 മരണം

ശേഷം, സേനാംഗങ്ങള്‍ ഇവരെ ചോദ്യം ചെയ്‌തു. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് രാജ്യം നേരിടുന്നത്. അടുത്തിടെ പ്രസിഡന്‍റിന്‍റെ പാലസ് പൊതുജനങ്ങൾ ഉപരോധിച്ചിരുന്നു.

അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതോടെ ജനം വലഞ്ഞിരിക്കുകയാണ്. ആഭ്യന്തര കലാപ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. കൂടുതല്‍ ജനങ്ങള്‍ വരുംദിവസങ്ങളിലായി ഇന്ത്യയിലെത്താനുള്ള സാധ്യതയേറെയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.