ETV Bharat / bharat

ഡല്‍ഹിക്ക് സ്‌പുട്‌നിക് V: നിർമാതാക്കൾ സമ്മതിച്ചതായി അരവിന്ദ് കെജ്‌രിവാൾ - Sputnik V vaccine

വാക്‌സിന്‍റെ അളവിൽ തീരുമാനമായിട്ടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി.

സ്‌പുട്‌നിക് V സ്‌പുട്‌നിക് V ഡൽഹി അരവിന്ദ് കെജരിവാൾ വാക്‌സിൻ നൽകാൻ സ്‌പുട്‌നിക് V നിർമാതക്കൾ സമ്മതിച്ചു Sputnik V Sputnik V vaccine Sputnik V-makers have agreed to supply vaccine to Delhi
വാക്‌സിൻ നൽകാൻ സ്‌പുട്‌നിക് V നിർമാതക്കൾ സമ്മതിച്ചു: അരവിന്ദ് കെജരിവാൾ
author img

By

Published : May 26, 2021, 1:54 PM IST

ന്യൂഡൽഹി: ഡൽഹിയ്‌ക്ക് വാക്‌സിൻ നൽകാൻ സ്‌പുട്‌നിക് V നിർമാതാക്കൾ സമ്മതിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ വാക്‌സിന്‍റെ അളവിൽ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പുട്‌നിക് V നിർമാതക്കളുമായി ചർച്ച നടക്കുന്നുണ്ട്. ഡൽഹിയിലെ ഉദ്യോഗസ്ഥരും വാക്സിൻ നിർമാതാക്കളുടെ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. അതേസമയം മൊഡേണയും ഫൈസറും നിർമിച്ച വാക്സിനുകൾ കുട്ടികൾക്ക് അനുയോജ്യമാണെന്നും കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കേന്ദ്രസർക്കാർ ഇവ വാങ്ങേണ്ടതാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഗവൺമെന്‍റിന്‍റെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്‍റർ വെള്ളിയാഴ്ച ഛത്രസാലിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 620 ഓളം ബ്ലാക്ക് ഫംഗസ് അണുബാധ ഉണ്ടെന്നും എന്നാൽ ചികിത്സയ്‌ക്ക് ആവശ്യമായ ആംഫോട്ടെറിസിൻ-ബിയുടെ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഇന്ത്യയിൽ 2,08,921 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,157 മരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.