ബെംഗളൂരു: ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പ്പെടുന്നതിനായി സെപ്റ്റംബര്‍ 9ന് മരിച്ച ബുദ്ധ സന്യാസിയുടെ മൃതദേഹം സംസ്‌കരിയ്‌ക്കുന്നത് നീട്ടുക. അതും ഒന്നും രണ്ടുമല്ല നീണ്ട പതിനാല് ദിവസം. ഉത്തര കന്നഡ ജില്ലയിലെ മുണ്ടഗോഡു താലൂക്കിലെ ടിബറ്റന്‍ കോളനിയിലെ ഷര്‍ ഗാര്‍ഡന്‍ ബുദ്ധ വിഹാരത്തിലാണ് വിചിത്ര സംഭവം.
ബുദ്ധ വിഹാരത്തിലെ സന്യാസി ഗേഷേ ഫുണ്ട്സോകിന്‍റെ മൃതദേഹമാണ് ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പ്പെട്ടിട്ടില്ലെന്ന വാദമുന്നയിച്ച് സന്യാസിമാര്‍ സംസ്‌കരിയ്ക്കാതെ രണ്ടാഴ്‌ച കാത്തുവച്ചത്. സെപ്‌റ്റംബര്‍ 9നാണ് 90കാരനായ ഗേഷെ ഫുണ്ട്‌സോക് അന്തരിച്ചത്. ആ സമയം ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് ബുദ്ധ വിഹാരത്തിലെ ഒരു മുറിയില്‍ മൃതദേഹം സംരക്ഷിയ്ക്കുകയായിരുന്നു.
എല്ലാ ദിവസവും ഈ മുറിയിലെത്തി സന്യാസിമാര്‍ മൃതദേഹത്തെ പൂജിച്ചു. മുതിര്‍ന്ന ബുദ്ധ സന്യാസി എല്ലാ ദിവസവും മുറിയിലെത്തി ആത്മാവ് വേര്‍പ്പെട്ടുവോയെന്ന് പരിശോധിയ്ക്കും. പതിനാല് ദിവസങ്ങള്‍ക്ക് ശേഷം ആത്മാവ് വേര്‍പ്പെട്ടുവെന്ന് സന്യാസി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
Also read: 66കാരിയായ വിധവയെ ജീവിതസഖിയാക്കി 79കാരനായ റിട്ട. അധ്യാപകന്‍