ETV Bharat / bharat

അമിത വേഗതിലെത്തിയ ട്രക്ക് ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി; 8 മരണം - ബിഹാറിൽ വാഹനാപകടം

3 കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ബിഹാറിലെ വൈശാലിയിൽ സുൽത്താൻപൂർ ഗ്രാമത്തിന് സമീപം ഞായറാഴ്‌ചയാണ് സംഭവം.

Speeding truck mows down 8 people in Vaishali  Vaishali bihar  Speeding truck mows down  ട്രക്ക് ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി  ട്രക്ക് ഇടിച്ച് എട്ട് മരണം  ട്രക്ക് ഇടിച്ചുകയറി എട്ട് മരണം  ബിഹാറിൽ വാഹനാപകടം  ബിഹാറിലെ വൈശാലിയിൽ സുൽത്താൻപൂർ
അമിത വേഗതിലെത്തിയ ട്രക്ക് ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി; 8 മരണം
author img

By

Published : Nov 21, 2022, 8:32 AM IST

വൈശാലി (ബിഹാർ): അമിത വേഗതിലെത്തിയ ട്രക്ക് ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി 3 കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. ബിഹാറിലെ വൈശാലിയിൽ സുൽത്താൻപൂർ ഗ്രാമത്തിന് സമീപത്തെ മഹ്‌നർ-ഹാജിപൂർ ഹൈവേയിലൂടെ അമിതവേഗതയിൽ എത്തിയ ട്രക്ക് നിയന്ത്രണം നഷ്‌ടപ്പെട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞി കയറുകയായിരുന്നു. ഞായറാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം.

പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായവരെ പട്‌നയിലെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ ഘോഷയാത്രക്കിടെയാണ് സംഭവമെന്ന് വൈശാലി പൊലീസ് സൂപ്രണ്ട് മനീഷ് കുമാർ പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ക്രമസമാധാന നില നിയന്ത്രണവിധേയമാക്കാനും ഞങ്ങൾ സമീപത്തെ നിരവധി പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിളിച്ച് വരുത്തിയതായി എസ്‌പി പറഞ്ഞു. എന്നാൽ, ഏറെ വൈകിയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. കൂടാതെ, മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിർദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.