ETV Bharat / bharat

ഡൽഹിയിൽ അമിതവേഗതയിൽ വന്ന കാർ ഇ-റിക്ഷയിൽ ഇടിച്ച് രണ്ട് മരണം - delhi death

യാത്രക്കാരിയായ യുവതിയും റിക്ഷ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. റിക്ഷയിലുണ്ടായിരുന്ന യുവതിയുടെ ഭർത്താവിനെയും രണ്ട് മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ ഇ-റിക്ഷയിൽ ഇടിച്ചു  അപകടം  റോഡ് അപകടം  road accident  accident  car accident  accident death  അപകട മരണം  ഡൽഹി വാർത്ത  ഡൽഹി മരണം  ഡൽഹി അപകടം  delhi  delhi news  delhi death  delhi accident
കാർ ഇ-റിക്ഷയിൽ ഇടിച്ച് രണ്ട് മരണം
author img

By

Published : Jun 15, 2021, 11:58 AM IST

ന്യൂഡൽഹി: ഡിലൈറ്റ് സിനിമ തിയേറ്ററിന് സമീപം അമിതവേഗതയിൽ വന്ന കാർ ഇ-റിക്ഷയിൽ ഇടിച്ച് സ്ത്രീ ഉൾപ്പെടെ രണ്ട് മരണം. യാത്രക്കാരിയായ യുവതിയും റിക്ഷ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. ഇവരെ കൂടാതെ യുവതിയുടെ ഭർത്താവും രണ്ട് മക്കളും റിക്ഷയിൽ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രാഥമിക അന്വേഷണത്തിൽ അപകടത്തിന് കാരണമായ കാറിലുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തും മദ്യപിച്ചിട്ടുള്ളതായി വ്യക്തമായി. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇവരെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടന്നു വരുന്നതായും പൊലീസ് അറിയിച്ചു.

Also Read: കൊവിഡ് വാക്സിന്‍റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഗവേഷണം തുടരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.