ETV Bharat / bharat

ഡൽഹിയിൽ 16കാരിയായ ഭിന്നശേഷിക്കാരിക്ക് പീഡനം ; അയൽവാസി പിടിയിൽ - pocso

ശനിയാഴ്‌ച, മഹീന്ദ്ര പാർക്കിന് സമീപത്തെ വീടിനടുത്തുവച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു

rape in Delhi  Specially abled minor girl rape  minor girl rape in Delhi  ഭിന്നശേഷിക്കാരി പീഡനത്തിനിരയായി  പോക്‌സോ  pocso  ഡൽഹി പീഡനം
ഡൽഹിയിൽ 16കാരിയായ ഭിന്നശേഷിക്കാരിക്ക് പീഡനം
author img

By

Published : Apr 3, 2022, 9:15 PM IST

ന്യൂഡൽഹി : വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ അയൽവാസി പീഡനത്തിനിരയാക്കി. സംഭവത്തിൽ 24കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച മഹീന്ദ്ര പാർക്കിന് സമീപത്തെ, കുടിലിന് സമീപം വച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്.

Also Read: കൂട്ട ബലാത്സംഗത്തിനിരയായ 17കാരി ആത്‌മഹത്യ ചെയ്‌തു ; ഒരാൾ പിടിയിൽ

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെൺകുട്ടിയുടെ നില ഇപ്പോൾ സാധാരണനിലയിലാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ കുടിലിന് സമീപത്ത് താമസിച്ചിരുന്ന പ്രതിയെ ശനിയാഴ്‌ച രാത്രി തന്നെ അറസ്റ്റ് ചെയ്‌തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഉഷ രംഗ്‌നാനി പറഞ്ഞു.

പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, പോക്‌സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.