മസിനഗുഡി : ടി -23 വിഭാഗത്തില്‍പ്പെട്ട കൊലയാളി കടുവയെ വേട്ടയാടാൻ തമിഴ്‌നാട് വനം വകുപ്പിന്‍റെ 20 അംഗ - പ്രത്യേക സംഘം മസിനഗുഡിയിലെത്തി. കഴിഞ്ഞ ദിവസം 85 വയസുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെ കടുവയുടെ ആക്രമണത്തിൽ അടുത്തിടെ മരിച്ചവരുടെ എണ്ണം നാലായി.
കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മസിനഗുഡി നിവാസികള്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. മൂന്ന് മണിക്കൂറിലേറെ നീണ്ട റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം.
ALSO READ: കശ്‌മീരില്‍ ക്ഷേത്രം നശിപ്പിച്ചു ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മസിനഗുഡിയിൽ ശനിയാഴ്ചയും ഉപരോധമുണ്ടായിരുന്നു. ഇതേതുടര്‍ന്ന്, തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നിരാജ്, കടുവയെ വേട്ടയാടുന്നതിനുള്ള പ്രത്യേക ഉത്തരവിറക്കി. കന്നുകാലികളെയും കടുവ വകവരുത്തിയിരുന്നു.
അഞ്ച് പ്രത്യേക സംഘങ്ങളാണ് ഇതിനായി രൂപീകരിച്ചത്. ജൂലൈ മുതലാണ് കടുവകളുടെ ആക്രമണം ആരംഭിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്. അതിനിടെ, ഈ പ്രദേശത്തുനിന്നും 10 - 11 വയസുള്ള ആൺ കടുവയ്ക്ക് മറ്റ് കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റതായി കണ്ടെത്തിയിരുന്നു.