ETV Bharat / bharat

ഹത്രാസ് കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ പെൺകുട്ടിയുടെ സഹോദരന്‍ കോടതിയില്‍ ഹാജരാവാതിരുന്നതിനാലാണ് കേസ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.

Hathras case  Special court to hear Hathras case  hearing of Hathras case on March 17  Special court to hear Hathras case on March 17  ഹത്രാസ് കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും  ഹത്രാസ് കേസ്  പ്രത്യേക കോടതി ഇന്ന് പരിഗണിക്കും  കൂട്ടമാനഭംഗക്കേസ്
ഹത്രാസ് കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Mar 17, 2021, 6:37 AM IST

ഹത്രാസ്: ഹത്രാസ് കൂട്ടമാനഭംഗക്കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ പെൺകുട്ടിയുടെ സഹോദരന്‍ കോടതിയില്‍ ഹാജരാവാതിരുന്നതിനാലാണ് കേസ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. പ്രത്യേക എസ്‌സി-എസ്ടി കോടതിയാണ് കേസ് പരിഗണിക്കുക. .ചില അസൗകര്യങ്ങളുള്ളതിനാലാണ് സഹോദരന്‍ ഹാജരാകാതിരുന്നതെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അഭിഭാഷകൻ ഭഗീരത് സിംഗ് സോളങ്കി പറഞ്ഞു.

സെപ്തംബർ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ നാലു പേര്‍ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അവശയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 29 നായിരുന്നു പെൺകുട്ടി മരിച്ചത്. മരണമൊഴിയനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തത്. സന്ദീപ്, ലവ്കുഷ്, രവി, രാമു എന്നിവരാണ് കേസിലെ പ്രതികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.