ETV Bharat / bharat

'ബാബറി മസ്‌ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ്,എസ്‌പി,ബിഎസ്‌പി പാര്‍ട്ടികള്‍ കണ്ണടച്ചു'; രൂക്ഷവിമര്‍ശനവുമായി ഒവൈസി - up election owaisi

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ്, എസ്‌പി, ബിഎസ്‌പി പാര്‍ട്ടികള്‍ക്കെതിരെ ഒവൈസി രംഗത്തെത്തിയത്

Owaisi on babri masjid demolition  ഒവൈസി തെരഞ്ഞെടുപ്പ് റാലി  ബാബറി മസ്‌ജിദ് ഒവൈസി ആരോപണം  കോണ്‍ഗ്രസ് വിമര്‍ശനം ഒവൈസി  asaduddin Owaisi against congress  up election owaisi  യുപി തെരഞ്ഞെടുപ്പ് അസാദുദ്ദീൻ ഒവൈസി
'ബാബറി മസ്‌ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കണ്ണടച്ച'; ആരോപണവുമായി ഒവൈസി
author img

By

Published : Dec 13, 2021, 8:02 AM IST

ലക്‌നൗ : ബാബറി മസ്‌ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ കണ്ണടയ്ക്കുകയായിരുന്നെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ്, എസ്‌പി, ബിഎസ്‌പി പാര്‍ട്ടികള്‍ക്കെതിരെ ഒവൈസി ആരോപണം ഉന്നയിച്ചത്.

'എന്‍റെ മസ്‌ജിദ് (ബാബറി) തകര്‍ത്തു. അത് തകർത്തവര്‍, ഇന്ത്യയുടെ അടിത്തറയും നിയമവാഴ്‌ചയുമാണ് തകർത്തത്. എസ്‌പി, ബിഎസ്‌പി, കോണ്‍ഗ്രസ്... ഇവരാരെങ്കിലും ആ സമയത്ത് എന്തെങ്കിലും പറഞ്ഞോ? അവരുടെ മസ്‌ജിദല്ലല്ലോ എന്‍റെ മസ്‌ജിദല്ലേ തകര്‍ത്തത്. അതുകൊണ്ട് അവര്‍ അത് കണ്ടില്ലെന്ന് നടിച്ചു,' ഒവൈസി പറഞ്ഞു.

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി 100 സീറ്റുകളിൽ മത്സരിക്കുമെന്ന് ഒവൈസി വ്യക്തമാക്കി. എഐഎംഐഎം സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാരിലും നയരൂപീകരണത്തിലും മുസ്‌ലിം പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചും ഒവൈസി റാലിയില്‍ സംസാരിച്ചു.

Also read: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം,അധികാരമോഹികളായ ഹിന്ദുത്വവാദികളുടേതല്ല : രാഹുൽ ഗാന്ധി

'യാദവ വിഭാഗത്തിലുള്ളവരാണ് മുലായം സിങ്ങിന്‍റെയും അഖിലേഷിന്‍റേയും സർക്കാർ രൂപീകരിച്ചത്. ദലിത് വിഭാഗത്തിലുള്ളവര്‍ മായാവതിയെ മുഖ്യമന്ത്രിയാക്കി. ഠാക്കൂറും ബ്രാഹ്മണരും ചേർന്നാണ് ഉത്തർപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിച്ചത്. മുസ്‌ലിങ്ങള്‍ എവിടെ വോട്ട് ചെയ്യുമെന്ന് ഇനി വേറെ ആരും തീരുമാനിക്കേണ്ട. ഉത്തർപ്രദേശിലെ മുസ്‌ലിങ്ങളോട് പറയാനുള്ളത് ഭയപ്പെടേണ്ടെന്നാണ്. മുന്നോട്ടുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരെ തടയാൻ ആർക്കും കഴിയില്ല,' അസാദുദ്ദീൻ ഒവൈസി പറഞ്ഞു.

അടുത്തവർഷം ആദ്യമാണ് ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്. 2017ലെ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളില്‍ 312 സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറി. സമാജ്‌വാദി പാർട്ടി (എസ്‌പി) 47 സീറ്റുകളും ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്‌പി) 19 സീറ്റുകളും നേടിയപ്പോള്‍ കോൺഗ്രസിന് ഏഴ് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.