ETV Bharat / bharat

സോകാർപേട്ട് കൂട്ടക്കൊലപാതകം; മഹാരാഷ്ട്രയിൽ മൂന്ന് പേര്‍ പിടിയില്‍

മഹാരാഷ്ട്രയിലെ സോളാപൂരിനടുത്തുള്ള ടോൾഗേറ്റിൽ ജയമലയുടെ സഹോദരന്മാരിൽ ഒരാളായ കൈലാസിനെയും രണ്ട് സുഹൃത്തുക്കളെയും പ്രത്യേക പോലീസ് സംഘം പിടികൂടിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പിസ്റ്റളുകളും വെടിയുണ്ടകളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Sowcarpet triple murder case: Chennai police arrested Three men in Maharashtra  Sowcarpet triple murder case  Chennai police  സോകാർപേട്ട് കൂട്ടക്കൊലപാതകം; മഹാരാഷ്ട്രയിൽ മൂന്ന് പേര്‍ പിടിയില്‍  സോകാർപേട്ട് കൂട്ടക്കൊലപാതകം  മഹാരാഷ്ട്രയിൽ മൂന്ന് പേര്‍ പിടിയില്‍
സോകാർപേട്ട് കൂട്ടക്കൊലപാതകം; മഹാരാഷ്ട്രയിൽ മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Nov 13, 2020, 7:19 PM IST

ചെന്നൈ: സോകാർപേട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയായ താലി ചന്ദ്. ഭാര്യ പുഷ്പ ബോയ് (70). സീതാൽ (38), മകൾ പിങ്കി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ഇതില്‍ പുഷ്പ രക്ഷപ്പെട്ടു. താലി ചന്ദ് നഗരത്തിൽ ഒരു ധനകാര്യ സ്ഥാപനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

കുടുംബം ചെന്നൈയിലെ സോകാർപേട്ടിലെ വിനയാഗ മാസ്ത്രി സ്ട്രീറ്റിലെ മൂന്ന് നിലകളുള്ള റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റിന്‍റെ ഒന്നാം നിലയിൽ താമസിക്കുകയായിരുന്നു. മകൾ പിങ്കി അതേ പ്രദേശത്ത് ഭർത്താവിനൊപ്പമായിരുന്നു.

നവംബർ 11 ന് ചന്ദിന്‍റെ മകളായ പിങ്കി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് മൂവരെയും അവരുടെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസുകാരും സിറ്റി പോലീസ് കമ്മീഷണറും നോർത്ത് ചെന്നൈ അഡീഷണൽ കമ്മീഷണറും ഉദ്യോഗസ്ഥരും സ്‌പോട്ട് സന്ദർശിച്ചു. ഇത് ഒരു കൊലപാതക കേസാണെന്നും കുടുംബത്തിലെ മൂന്ന് പേരും വെടിയേറ്റ് മരിച്ചതാണെന്നും പൊലീസ് അറിയിച്ചു.

സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താൻ അഞ്ച് പ്രത്യേക ടീമുകളെ പോലീസ് രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, സീതാലിന്‍റെ ഭാര്യയെയും അവളുടെ രണ്ട് സഹോദരന്മാരെയും മറ്റ് മൂന്ന് പുരുഷന്മാരെയും സിസിടിവി ദൃശ്യത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. സീതാലും ഭാര്യയും തമ്മിൽ പലപ്പോഴും വഴക്കുണ്ടാക്കുമെന്ന് ദൃക്‌സാക്ഷികളും കുടുംബാംഗങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 13 ഉം 11 ഉം വയസ്സ് പ്രായമുള്ള അവരുടെ രണ്ട് പെൺമക്കൾ ഭാര്യയോടൊപ്പം പൂനെയിൽ താമസിക്കുകയാണ്.

ചെന്നൈയിലെ ഒരു കുടുംബ കോടതിയില്‍ ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് പരിഗണനയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സീതാലും ഭാര്യ ജയമലയും തമ്മിലുള്ള ബന്ധത്തിൽ കുടുംബ തർക്കം നിലനിൽക്കുന്നതിനാൽ കൊലപാതകങ്ങൾ ഇതിന്‍റെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുകയും മഹാരാഷ്ട്ര പൊലീസിന്‍റെ സഹായത്തോടെ ഈ അഞ്ചുപേരെയും കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ മഹാരാഷ്ട്രയിലെ സോളാപൂരിനടുത്തുള്ള ടോൾഗേറ്റിൽ ജയമലയുടെ സഹോദരന്മാരിൽ ഒരാളായ കൈലാസിനെയും രണ്ട് സുഹൃത്തുക്കളെയും പ്രത്യേക പോലീസ് സംഘം പിടികൂടിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പിസ്റ്റളുകളും വെടിയുണ്ടകളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ട്രാൻസിറ്റ് വാറണ്ട് ലഭിച്ച ശേഷം അറസ്റ്റിലായ മൂവരെയും ചെന്നൈയില്‍ എത്തിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.