ന്യൂഡല്‍ഹി : കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്ന് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കും. ജൂണ്‍ 2, 3 ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നേരത്തെ മെയ് 31 ന് കാലവര്‍ഷം എത്തുമെന്നാണ് അറിയിച്ചിരുന്നത്.
Read more: സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിന്
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റ് 2-3 ദിവസം കൂടി തുടരും. തുടര്‍ച്ചയായി രണ്ട് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാല്‍ ഇത്തവണ ഉഷ്‌ണതരംഗം ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.