പുൽവാമ: തെക്കന്‍ കശ്മീരിൽ യുവാവ് തീവ്രവാദ സംഘടനയായ അൽ ബാദറിൽ ചേർന്നു. പുൽവാമ ജില്ലയിലെ പ്രിചു ഗ്രാമത്തിലാണ് സംഭവം. ജുനൈദ് അഹമ്മദ് നെങ്ഗ്രൂവാണ് സാമൂഹിക മാധ്യമം വഴി തന്‍റെ സംഘടന പ്രവേശനം പരസ്യമാക്കിയത്. ശബ്ദ സന്ദേശം വഴിയായിരുന്നു പ്രഖ്യാപനം. തന്നെ ഇനി ആരും അന്വേഷിക്കേണ്ടതില്ലെന്നും ഇതിന്‍റെ പേരിൽ വീട്ടുകാരെ ആക്രമിക്കരുതെന്നും നെങ്ഗ്രൂ സന്ദേശത്തിൽ പറയുന്നു. ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഖുബൈബ് ഭായ് എന്ന വ്യാജ പേരിലാണിപ്പോൾ യുവാവ് അറിയപ്പെടുന്നത്.
തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത് സമൂഹ മാധ്യമം വഴി പരസ്യമാക്കി യുവാവ് - പുൽവാമ
ജുനൈദ് അഹമ്മദ് നെങ്ഗ്രൂ എന്ന യുവാവാണ് തീവ്രവാദ സംഘടനയായ അൽ ബാദറിൽ ചേർന്നത്