ന്യൂഡല്‍ഹി: മൊഹാലിയിലെ ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ സോനു സൂദ് രംഗത്ത്. വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവം നിർഭാഗ്യകരമാണെന്നും വിഷയത്തില്‍ ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം എല്ലാവരും നമ്മുടെ സഹോദരിമാര്‍ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ചണ്ഡീഗഡ് സർവകലാശാലയിൽ സംഭവിച്ചത് വളരെ ദൗർഭാഗ്യകരമാണ്. നമ്മുടെ സഹോദരിമാർക്കൊപ്പം നിൽക്കാനും ഉത്തരവാദിത്തമുള്ള സമൂഹത്തിന്‍റെ മാതൃക കാണിക്കാനുമുള്ള സമയമാണിത്. ഇത് നമുക്കുള്ള പരീക്ഷണ സമയമാണ്, ഇരകൾക്കല്ല. ഉത്തരവാദിത്തമുള്ളവരായിരിക്കുക" എന്ന് താരം ട്വിറ്ററില്‍ കുറിച്ചു.
-
Something that happened in Chandigarh University is very unfortunate. It’s time for us to stand with our sisters and set an example of a responsible society. These are testing times for us, not for the victims.
— sonu sood (@SonuSood) September 18, 2022 " class="align-text-top noRightClick twitterSection" data="
Be responsible 🙏
">Something that happened in Chandigarh University is very unfortunate. It’s time for us to stand with our sisters and set an example of a responsible society. These are testing times for us, not for the victims.
— sonu sood (@SonuSood) September 18, 2022
Be responsible 🙏Something that happened in Chandigarh University is very unfortunate. It’s time for us to stand with our sisters and set an example of a responsible society. These are testing times for us, not for the victims.
— sonu sood (@SonuSood) September 18, 2022
Be responsible 🙏
അതേസമയം നിരവധി വിദ്യാർഥിനികളുടെ വീഡിയോകൾ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പകര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സർവകലാശാല അധികൃതർ തള്ളി. പിടിയിലായ വിദ്യാർഥിനി ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരാളുമായി സ്വകാര്യ വീഡിയോ പങ്കുവച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് മൊഹാലി സീനിയർ പൊലീസ് സൂപ്രണ്ട് വിവേക് ഷീൽ സോണി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷൻ 354-സി (വോയൂറിസം), ഐടി ആക്‌ട് എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും വിദ്യാർഥിനിയെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.