ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളത്തില്‍ പ്രതിപക്ഷ ഐക്യം മുന്നോട്ട് കൊണ്ട് പോകുന്നതിന്‍റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഓഗസ്റ്റ് 20ന് വൈകുന്നേരം നാല് മണിക്ക് വെര്‍ച്വലായാണ് യോഗം ചേരുക.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹെമന്ത് സോറെന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
പെഗാസസ് വിഷയം ഉന്നയിച്ചും കാര്‍ഷിക ബില്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം സമ്മേളനം നിരവധി തവണ തടസപ്പെടുത്തിയിരുന്നു.
Also Read: ജനാധിപത്യ സംരക്ഷണത്തിന് പ്രതിപക്ഷം ഐക്യപ്പെടണമെന്ന് മമത
ജൂലൈ അവസാനം മമത ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ഐക്യം വര്‍ധിപ്പിക്കുന്നതിന് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.