ETV Bharat / bharat

മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും

കൊവിഡ് സാഹചര്യം വിലയിരുത്താൻ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കോണ്‍ഗ്രസ് അധ്യക്ഷ കൂടിക്കാഴ്ച നടത്തുന്നത്

author img

By

Published : Apr 10, 2021, 10:14 AM IST

sonia gandhi  sonia gandhi meeting  sonia gandhi to meet CMs  Congress to discuss COVID-19 situation  Sonia Gandhi to meet Congress-ruled states CM  കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധി  സോണിയ കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും  വാക്സിൻ ദൗർലഭ്യം  കൊവിഡ്  രാഹുൽ ഗാന്ധി  വാക്സിനേഷൻ  പ്രധാനമന്ത്രി  അശോക് ഗെലോട്ട്
സോണിയ കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധി ചർച്ച നടത്തും. വെർച്വൽ മീറ്റിങ്ങിലൂടെയാവും ചർച്ച നടത്തുക. മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും മീറ്റിങ്ങിൽ പങ്കെടുക്കും. മീറ്റിങ്ങിൽ ഓരോ സംസ്ഥാനങ്ങളിലേയും കൊവിഡ് സ്ഥിതി അവലോകനം ചെയ്യും.

വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിന് അടിയന്തരമായി മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും മറ്റ് വാക്സിനുകൾക്ക് അനുമതി നൽകുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നും ആവശ്യമുള്ള എല്ലാവർക്കും വാക്സിനേഷൻ നർകണമെന്നുമാവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് മീറ്റിങ് ഏർപ്പെടുത്തിയത്. വാക്സിനുകൾ കയറ്റുമതി ചെയ്യുന്നത് 'പബ്ലിസിറ്റി' നേടാനുള്ള ശ്രമമാണോ എന്ന് രാഹുൽ ഗാന്ധി കത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു.

വാക്സിനേഷനിൽ രാജ്യം ഇപ്പോൾ ഒച്ചിന്‍റെ വേഗതയിലാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി മൂന്ന് മാസത്തിനിടയിൽ ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രമാണ് വാക്സിനേഷൻ നൽകാൻ സാധിച്ചതെന്നും ഇത്തരത്തിൽ തുടരുകയാണെങ്കിൽ ജനസംഖ്യയുടെ 75 ശതമാനത്തിന് വാക്സിനേഷൻ നൽകാൻ വർഷങ്ങളെടുക്കുമെന്നും ഇതിന്‍റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.

രാജ്യത്ത് വാക്സിൻ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ആറ് കോടിയോളം ഡോസ് വാക്സിനുകൾ രാജ്യം കയറ്റുമതി ചെയ്തത് സർക്കാരിന്‍റെ മറ്റു പല തീരുമാനങ്ങളെയും പോലെ ഒരു തെറ്റായ തീരുമാനമാണോ അതോ പ്രസിദ്ധി നേടാനുള്ള ശ്രമമാണോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു.

നിലവിലുള്ള 35000 കോടിയിൽ നിന്ന് വാക്സിൻ സംഭരണത്തിനായുള്ള കേന്ദ്ര വിഹിതം ഇരട്ടിപ്പിക്കുക, വാക്സിൻ സംഭരണത്തിലും വിതരണത്തിലും സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുക, ദുർബല വിഭാഗങ്ങൾക്ക് വരുമാന പിന്തുണ നൽകുക എന്നിവയും കത്തിലൂടെ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്, ബീഹാർ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജസ്ഥാനിലെ അജ്മീർ, അൽവാർ, ഭിൽവാര, ചിറ്റോർഗഡ്, ദുൻഗർപൂർ, ജയ്പൂർ, ജോധ്പൂർ, കോട്ട, അബു റോഡ് എന്നീ നഗരങ്ങളിൽ ഏപ്രിൽ 30 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു. ഉദയ്പൂരിൽ വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെയാകും കർഫ്യൂ എന്നും സർക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.