ETV Bharat / bharat

ബി.ജെ.പിക്കെതിരെ ഒരൊറ്റ ശക്തിയായി നീങ്ങാൻ അഭ്യര്‍ഥിച്ച് സോണിയ ഗാന്ധി - പ്രതിപക്ഷ പാർട്ടികളുടെ വെർച്വൽ മീറ്റിങ്

2024ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പാണ് ആത്യന്തിക ലക്ഷ്യമെന്നും ബിജെപിയെ തറ പറ്റിച്ച് ഈ രാജ്യത്തിന് സ്വാതന്ത്യത്തിലും ഭരണഘടനയുടെ തത്വങ്ങളിലും വിശ്വസിക്കുന്ന ഒരു സർക്കാരിനെ ജനങ്ങൾക്ക് നൽകാൻ നമ്മൾ (പ്രതിപക്ഷ പാർട്ടികൾ) ഇപ്പോഴെ ആസൂത്രണം ചെയ്ത് തുടങ്ങണമെന്നും സോണിയ പറഞ്ഞു

Sonia Gandhi  Rahul Gandhi  Manmohan Singh  Congress meeting with 19 opposition parties  Sonia Gandhi meets opposition leaders  Congress wants united front for 2024 Lok Sabha Polls  ബിജെപിയെ തകർക്കാൻ സംയുക്ത പ്രതിപക്ഷം വേണം  കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി  പ്രതിപക്ഷ പാർട്ടികളുടെ വെർച്വൽ മീറ്റിങ്  സോണിയ ഗാന്ധി വിളിച്ചു ചേർത്ത യോഗം
ബിജെപിയെ തകർക്കാൻ സംയുക്ത പ്രതിപക്ഷം വേണമെന്ന് സോണിയ ഗാന്ധി
author img

By

Published : Aug 20, 2021, 9:49 PM IST

ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ സംയുക്ത പ്രതിപക്ഷം വേണമെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ വെർച്വൽ മീറ്റിങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. 2024ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പാണ് ആത്യന്തിക ലക്ഷ്യമെന്നും ബിജെപിയെ തറ പറ്റിച്ച് ഈ രാജ്യത്തിന് സ്വാതന്ത്യത്തിലും ഭരണഘടനയുടെ തത്വങ്ങളിലും വിശ്വസിക്കുന്ന ഒരു സർക്കാരിനെ ജനങ്ങൾക്ക് നൽകാൻ നമ്മൾ (പ്രതിപക്ഷ പാർട്ടികൾ) ഇപ്പോഴെ ആസൂത്രണം ചെയ്ത് തുടങ്ങണമെന്നും സോണിയ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ടിഎംസി, എൻസിപി, ഡിഎംകെ, ശിവസേന, പിഡിപി, എൻസി,സിപിഎം,സിപിഐ തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തിരുന്നു.

അടുത്തിടെ സമാപിച്ച മൺസൂൺകാല പാർലമെന്‍റ് സമ്മേളത്തിൽ പെഗാസസ് ഫോൺ ചോർത്തൽ, കാർഷിക നിയമങ്ങൾ, അവശ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവ ഉൾപ്പെടെയുള്ള പൊതു പ്രാധാന്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയാറായില്ലെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. എന്നാൽ ഈ വിഷയങ്ങൾ ഇരുസഭകളിലും ഉന്നയിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും കാണിച്ച നിശ്ചയദാര്‍ഢ്യവും ഐക്യവും അഭിനന്ദാർഹമാണെന്നും സോണിയ പറഞ്ഞു.

ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള പുതിയ സഹകരണ മന്ത്രാലയം എങ്ങനെയാണ് സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാ അവകാശങ്ങളിലും ഉത്തരവാദിത്തങ്ങളിലും നഗ്നമായ ഇടപെടൽ നടത്തുന്നതെന്ന് ശരദ് പവാർ ജി എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകുന്നതിൽ ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്കെതിരായ വിവേചനം മമത ജിയും ഉദ്ധവ് താക്കറെയും ഉന്നയിച്ചിരുന്നെന്നും സോണിയ യോഗത്തിൽ യോഗത്തിൽ പറഞ്ഞു.

Also read: മോദി സർക്കാരിനെതിരെ പൊതു നയം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.